TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കഞ്ചാവ് കടത്ത്‌ കേസ്‌ പ്രതി എന്ന് സംശയിച്ചു ഗവേഷണ വിദ്യാർഥിയെ വീട് കയറി അടിച്ചു എക്സൈസ് ഉദ്യോഗസ്ഥർ

കഞ്ചാവ് കടത്ത്‌ കേസ്‌ പ്രതി എന്ന് സംശയിച്ചു ഗവേഷണ വിദ്യാർഥിയെ വീട് കയറി ആക്രമിച്ചു പുനലൂർ സർക്കിളിന്റെ കീഴിലുള്ള എക്സൈസ് ഉദ്യോഗസ്ഥർ.കൊല്ലം അഞ്ചലിൽ എക്സൈസ് സംഘം ആളുമാറി ഗവേഷണ വിദ്യാർഥിയെ വീട്ടിനുള്ളിൽ കയറി മർദിച്ചു എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ അഞ്ചൽ പോലീസിൽ പരാതി.
തടിക്കാട് കൂനംകാവിൽ വീട്ടിൽ ഷാജഹാൻ ആരിഫ ദമ്പതികളുടെ മകൻ 28 വയസ്സുള്ള ആഷിക്കിനാണ് മർദ്ദനമേറ്റത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയാണ് മർദ്ദനമേറ്റ ആഷിക്ക് ഷാജഹാൻ. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം.
ആയുരിലുള്ള ബന്ധുവിന്റെ കടയിൽ പോയിട്ട് തിരികെ വീടിൻറെ മുന്നിൽ ബൈക്കിലെത്തിയ ആഷിഖിനെയും സുഹൃത്തിനെയും കാറിലും ബൈക്കിലും എത്തിയ പത്തോളം വരുന്ന എക്സൈസ് ഉദ്യോഗസ്ഥർ കടന്നുപിടിക്കുകയും വീടിന്റെ മുറ്റത്തേക്ക് ബൈക്കില്‍ രക്ഷപ്പെടാൻ ശ്രമിച്ച ആഷിക്കിന്റെ ബൈക്ക് പിടിച്ചു മറിച്ചിട്ട് വീടിന്റെ മുറ്റത്തു വെച്ച് മർദിക്കുകയുമായിരുന്നു തുടർന്ന് നിയന്ത്രണ വിട്ട ബൈക്ക് വീട്ടു മുറ്റത്തെ തെങ്ങിൽ ഇടിച്ചു മറിഞ്ഞു.
നാട്ടുകാർ ഓടിക്കൂടി എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞപ്പോൾ ആണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ആളു മാറി പോയെന്നും, മാപ്പ് പറഞ്ഞു ഉദ്യോഗസ്ഥർ രക്ഷപ്പെടുകയും ചെയ്തു.
മർദ്ദനത്തിൽ പരിക്കേറ്റ ആഷിക്കിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ തേടി തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ അഞ്ചൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുനലൂര്‍ ന്യൂസിന് ലഭിച്ചു.ദൃശ്യങ്ങളില്‍ ആഷിഖിനെയും സുഹൃത്തിനെയും തടഞ്ഞു നിര്‍ത്തുന്നതും മര്‍ദ്ദിക്കുന്നതും വ്യക്തമാണ്.കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന ഇവര്‍ക്ക് ആരെയും മര്‍ദ്ദിക്കുവാനുള്ള ലൈസന്‍സ്‌ ആണ് സര്‍ക്കാര്‍ ജോലി.മാനം മര്യാദയായി ജീവിക്കുന്ന ആരെയും കുറ്റവാളി ആക്കുവാന്‍ ഇവര്‍ക്ക്‌ ഒരു നിമിഷം മതി എന്ന് നാട്ടുകാര്‍ പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ വീട് കയറി നിരപരാധിയെ ആക്രമിച്ചതിനെതിരെ നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധം ശക്തമായി.
കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന  നടത്തുന്നതിനിടയിലാണ് സംശയം തോന്നി ബൈക്കിലെത്തിയവരെ പിന്തുടർന്ന് പിടിച്ചെതെന്നും എന്നാൽ പിന്നീടാണ് ആളു മാറിയതായി ബോധ്യപ്പെട്ടതെന്നും സംഭവുമായി ബന്ധപെട്ടു എക്സ്സൈസ് വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നു എക്സ്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.