കൊല്ലം കുളത്തൂപ്പുഴ മലയോര ഹൈവേയോരത്തെ സ്ഥലനാമ സൂചനാബോര്‍ഡുകള്‍ യാത്രക്കാരെ വലയ്ക്കുന്നു.
യാത്രക്കാര്‍ക്ക് വഴിയും ദൂരവും സ്ഥലങ്ങളും പെട്ടന്ന് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വിഭാഗം പാത വക്കിലായി സ്ഥാപിച്ച സ്ഥലനാമ സൂചനാബോര്ഡുകളൊന്നും യാത്രക്കാര്‍ക്ക് ഗുണപ്പെടുന്നില്ല. മലയോര ഹൈവേയുടെ പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ കരാറുകാരുടെ തന്നിഷ് ടപ്രകാരം തോന്നും പടി സ്ഥാപിച്ചതാണ് യാത്രക്കാരെ വലയ്ക്കുന്നതു. പാതയിലൂടെ കടന്ന് പോകുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ഇരുന്ന് വളരെ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന തരത്തില്‍ വേണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തീര്‍ത്തും അശാസ്ത്രീയമായി വഴി യാത്രക്കാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത തരത്തിലാണ് വഴി വക്കിലിപ്പോള് തോന്നും പടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ോഡിനു അഭിമുഖമായി സ്ഥാപിക്കേണ്ട ബോര്‍ഡുകളെല്ലാം സമാന്തരമായി ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളില്‍ കുഴിച്ചിട്ട് ബോര്‍ഡ് സ്ഥാപിച്ചതായി വരുത്തി തീര്‍ക്കാനുളള ശ്രമമാണ് നടന്നു വരുന്നതു.
പൊതുമരാമത്ത് ഗസ്റ്റ് ഹൌസുകളുടെയും കുറ്റാലം പാലസിന്റെയും അച്ചന്‍കോവില്‍ വിശ്രമ കേന്ദ്രത്തിന്റെയും, ഇവിടേക്കുളള ദൂരവും പോകേണ്ടുന്ന വഴികളുമാണ് ഒരുവശത്ത് മാത്രം സ്ഥാപിച്ചിട്ടുളള ബോര്ഡിലുളളതു. മറുവശത്ത് കൂടി പോകുന്നവര്‍ക്ക് ഇത് വായിച്ച് മനസ്സിലാക്കണമെങ്കില്‍ വാഹനം നിര്‍ത്തി ഇറങ്ങി നോക്കേണ്ടുന്ന ഗതികേടിലും.
മലയോരഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കി കരാര്‍ അവസാനിക്കും മുമ്പ് പാലിക്കേണ്ട വ്യാവസ്ഥകള്‍ പ്രകാരം ചെയ്തു തീര്‍ക്കേണ്ടുന്ന അവസാനഘട്ട മോടിപിടിപ്പിക്കലിന്റെ തിടുക്കത്തിലാണ് തോന്നും പടി ബോഡുകള്‍ സ്ഥാപിക്കുന്ന പണികള്‍ നടക്കുന്നതെന്നുളള ആക്ഷേപവുമായി നാട്ടുകാരിപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ