TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജമ്മുകശ്മീരിൽ ഉണ്ടായ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിൽ അഞ്ചൽ വയലാ സ്വദേശിയായ ജവാന് വീരമൃത്യു.

ജമ്മുകശ്മീരിൽ ഉണ്ടായ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിൽ അഞ്ചൽ വയലാ സ്വദേശിയായ ജവാന് വീരമൃത്യു. വയലാ ആശ നിവാസിൽ തോമസ് അമ്മിണികുട്ടി ദമ്പതികളുടെ മകൻ അനീഷ് തോമസാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കശ്മീരിലെ സുന്തർബെൻ എന്ന സ്ഥലത്തു പട്രോളിംഗ്  നടക്കുന്നതിനിടയിലാണ് പാകിസ്ഥാൻ ഭാഗത്ത് നിന്നുണ്ടായ മോര്‍ട്ടാര്‍ ഷെല്ലിങ്ങിലാണ്  ജവാന് വീരമൃത്യു സംഭവിച്ചത്.16 വർഷക്കാലത്തോളം ആയി മിലിറ്ററിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഡിസംബർ മാസം 19 ആം തീയതി ആണ് നാട്ടിൽ ലീവിന് വന്നു തിരികെ പോയത് ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി നാട്ടിലെത്താനുള്ള ഒരുക്കത്തിലായിരുന്നു അനീഷ് തോമസ്.
 പത്തനാപുരം യുഐടിയിൽ  പഠിച്ചു കൊണ്ടിരിക്കുമ്പോൾ കാമ്പസ് സെലെക്ഷൻ കിട്ടിയാണ്  പട്ടാളത്തിലേക്ക് പോയത്.
എല്ലാം ദിവസവും വീട്ടിൽ വിളിക്കാറുള്ള അനീഷ് വിളിക്കാത്തതിനെ തുടർന്ന് പല തവണ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. രാത്രിയിൽ ആണ് വിവരം അനീഷിന്റെ ബന്ധുക്കളെ അറിയിക്കുന്നത്.

25 ആം തീയതി നാട്ടിൽ വരുമ്പോൾ വീട്ടിൽ ക്വാറന്റൈൻ ഇരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയായിരുന്നു വീട്ടുകാർ, അപ്പോൾ ആണ് മരണവിവരം അറിയുന്നത്. ഭാര്യ എമിലി ആറുവയസ്സുള്ള  മകൾ അന്ന.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.