TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവശ്യപെട്ടു കൊണ്ട് കോണ്ഗ്രസ് പ്രതിഷേധം

സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവശ്യപെട്ടുകൊണ്ടു അഞ്ചൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ്  ഉപരോധവും നടന്നു.
അഞ്ചൽ  ചന്തമുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അഞ്ചൽ ടൗൺചുറ്റി കോളേജ് ജംഗ്ഷൻ, മുക്കട ജംഗ്ഷൻ തിരികെ ആര്‍.ഓ ജംഗ്ഷനിൽ എത്തിയ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു.  മറ്റൊരു വഴിയിൽ കൂടി വാഹനങ്ങൾ പോലീസ് കടത്തിവിട്ടത് ഗതാഗതം  തടസ്സപ്പെടുന്നത് ഒഴിവായി.
ഏറെ നേരത്തെ റോഡു ഉപരോധത്തിന് ശേഷം പ്രവർത്തകർ പ്രകടനമായി അഞ്ചൽ ചന്തമുക്കിൽ എത്തി പ്രകടനം അവസാനിപ്പിക്കുകയായിരുന്നു.
കോൺഗ്രസ്‌ അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് വേണു ലാൽ, സേതുനാഥ്‌, ശ്രീകുമാർ, വേണു, സന്തോഷ്‌, ഷീജ തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ചൽ പോലീസ് 75ഒളോം കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.