TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ഇടമൺ പാതയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചു.

ഏരൂർ ഇടമൺ പാതയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ മുഴതാങ്ങ് തോട്ടം മുക്കിലും ഒന്നാം ബ്ലോക്ക് നിരപ്പ് കയറ്റം ഭാഗത്തുമായി മുന്നോളം സ്ഥലങ്ങളിലായി ആണ് മാലിന്യം നിക്ഷേപിച്ചത്.

പാതയുടെ വശത്തെ ഓടയിൽ നിക്ഷേപിച്ച മാലിന്യം പ്രദേശത്തെ വീടുകളിലേക്ക് കടന്ന് പോകുന്ന നടപ്പാതയിലേക്ക് ഒലിച്ചിറങ്ങി. കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ സമീപവാസികൾക്ക് മൂക്ക് പൊത്തി കഴിയണ്ട ദുരവസ്ത്ഥയാണ്. പാതയുടെ വശത്തായ് സ്ഥാപിച്ചിരിക്കുന്ന പെട്ടി കടയ്ക്ക് മുന്നിൽ ഒടയിൽ കക്കൂസ് മാലിന്യം കെട്ടി നിൽക്കുകയും ചെയ്തു.
ഇതോടെ വയോധികനായ ഗോപിയുടെ ഉപജീവന മാർഗ്ഗമായ പെട്ടി കടയും അടച്ചിടേണ്ട അവസ്ഥയും ഉണ്ടായി.വാഹന യാത്രക്കാരും പ്രദേശത്ത് എത്തുമ്പോൾ മുക്ക് പൊത്തിയാണ് കടന്ന് പോകുന്നത്. തോരാതെ പെയ്യുന്ന മഴയിൽ ഓടയിൽ കൂടി ഒഴുകി എത്തുന്ന വെള്ളത്തിൽ മാലിന്യം കലർന്ന പാതയിലേക്കും സമീപത്തേ തോട്ടിലേക്കും ഒലിച്ച് ഇറങ്ങുകയും ചെയ്യുന്നു.
രാത്രിയുടെ മറവിൽ അയിലറ, മുഴതാങ്ങ്,വിളക്കുപാറ, ദർഭപ്പണ ,കെട്ടുപ്ലാച്ചി ,ആയിരനെല്ലൂർ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് പതിവ് ആയിരിക്കുകയാണ്. നിരവധി തവണ ഇത്തരം സംഭവങ്ങൾ നാട്ടുകാർ പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മാലിന്യം നിക്ഷേപിച്ച് കടന്ന് കളയുന്നവരെ പിടികൂടുവാൻ അധികൃതർ തയാറായിട്ടില്ല.
മാലിന്യവുമായി കടന്നു വരുന്ന വാഹനങ്ങളെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ട് പിടിക്കാം എന്ന് ഇരിക്കെ ഇതിനു പോലും അധികൃതർ മെനക്കെടുന്നില്ല എന്നതാണ് വാസ്തവം. അടിയന്തരമായി കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷാ നടപടി കൈകൊളുവാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസിയായ അനിൽകുമാർ പറഞ്ഞു.
മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് സ്ഥലം വാർഡ് മെമ്പർ യമുന സന്തോഷിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബ്ലീച്ചിങ്ങ് ലായനിയും ലോഷനും തളിച്ച് ദുർഖന്ധം ഒഴുവാകുന്നതിനുള്ള നടപടി കൈക്കൊണ്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.