TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കലിൽ വ്യാപാര സ്ഥാപനത്തിനു നേരെ അതിക്രമവും വ്യാപാരിക്കെതിരെ വധഭീഷണിയും.

കടയ്ക്കലിൽ വ്യാപാര സ്ഥാപനത്തിനു  നേരെ അതിക്രമവും വ്യാപാരിക്കെതിരെ വധഭീഷണിയും.
മുഖ്യമന്ത്രിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ എൻപത് കുടുംബങ്ങൾക്ക് ഭവനംനിർമ്മിച്ച്  നൽകാനായി ഒരേക്കർ ഭൂമി വാങ്ങി നൽകിയ അബ്ദുള്ള എന്ന കടക്കലിലെ വ്യാപാരിയുടെ വ്യാപാര സ്ഥാപനത്തിനു നേരെയാണ് ഇന്നലെ അതിക്രമം നടന്നത്. 
വ്യാപാരി വ്യവസായി എകോപന സമിതിയും പോലീസിൽ പരാതി നൽകി.കടക്കൽ സ്വദേശിയായ മറ്റൊരു വ്യാപാരി വികാസ് ആണ് തൻറെ കടയിൽ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് അബ്ദുല്ല കടയ്ക്കൽ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. 
ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടയ്ക്കൽ  ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉണക്ക മൽസ്യം വിൽക്കാൻ പാടില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ  ഉത്തരവ് നിലവിലുണ്ട്.തുടർന്ന് അബ്ദുള്ളയുടെ വ്യാപാര സ്ഥാപനത്തിൽ ഉണക്ക മത്സ്യം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളിൽ എത്തിയത്. കടക്കൽ എസ്ഐ സാജു വിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത്  എത്തി.ൊലീസിന്റെ സാന്നിദ്ധ്യത്തിൽ പോലും വികാസ് അബ്ദുള്ളയുടെ കടയിലെ ജീവനക്കാരെ  ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ദ്യശ്യംങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.മാസ്ക് പോലും ഉപയോഗിക്കാതെ മണിക്കൂറുകളോളം പോലീസുകാർ നോക്കിനിൽക്കെ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ആദ്യഘട്ടങ്ങളിൽ നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല  സംഭവം സോഷ്യൽ മീഡിയകളിലൂടെ വിവാദമായതിനെ തുടർന്ന് കടയ്ക്കൽ പോലീസ് കേസെടുത്തു.എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വികാസ് മാധ്യമപ്രവർത്തകരോട് പറയുന്നത് ഇതാണ് ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം ഉണക്ക മത്സ്യം വിൽപ്പന നടത്തരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ ഈ വ്യാപാര സ്ഥാപനത്തിൽ ഉണക്ക മത്സ്യം വിൽപ്പന നടത്തുന്നുണ്ട് എന്നാണ് വികാസ് പറയുന്നത്. ഇതിനെതിരെ കടയ്ക്കൽ പോലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയും എടുക്കാൻ പോലീസ് തയ്യാറായില്ല.ഇതിനെ ചൊല്ലിയുള്ള തർക്കമാണ് ഇവിടെ നടന്നതെന്നാണ് വികാസ് പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.