ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു.

കൊല്ലം കുളത്തൂപ്പുഴയില്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. കോവിഡ് ബാധിത മേഖലയിലെ കര്‍ഷകര്‍ക്കും കര്‍ഷതൊഴിലാളികള്‍ക്കും ധനസഹായം അനുവദിക്കുക,പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക,തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിദിനം 600 രൂപ വേതന വ്യവസ്ഥ അനുവദിച്ചും വര്‍ഷം ഇരുനൂറ് തൊഴില്‍ ദിനങ്ങള്‍ അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടും ആണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.

ബി.കെ.എം.യു, അഖിലേന്ത്യ കിസാന്‍സഭ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ബി.കെ.എം.യു.ജില്ലാപ്രസിഡന്‍റ് കെ.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ പാവപ്പെട്ട തൊഴിലാളിവിഭാഗത്തിന്‍റെ വിഷയങ്ങളും പ്രശ്നങ്ങളും ഉള്‍കൊണ്ട് അവരുടെ അവകാശങ്ങള്‍ അനുവദിച്ചു നല്‍കാന്‍ തയ്യാറാകാത്ത ഭരണസംവിധാനമാണ് രാജ്യത്ത് ഇന്നുള്ളത് അതിനാല്‍ ന്യായമായ അവശ്യങ്ങള്‍ നേടി എടുക്കാന്‍ സംഘടന രാജ്യവ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായാണ് ഈ സത്യാഗ്രഹ സമരമെന്ന് ഉദ്ഘാടനവേളയില്‍ വാസവന്‍ പറഞ്ഞു. അഞ്ചല്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സി.പി.ഐ.ലോക്കള്‍ കമ്മിറ്റി സെക്രട്ടറിമാരായ പി.അനില്‍കുമാര്‍, ഇ.കെ.സുധീര്‍.കിസാന്‍സഭ മണ്ഡലം കമ്മിറ്റി അംഗം എസ്.മോഹന്‍പിളള, വി.കൃഷ്ണപിളള, അജിമോന്‍, ആമ്പശ്ശേരി കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.