TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ ചരിത്രമുറങ്ങുന്ന കട്ടിളപ്പാറ ബ്രിട്ടീഷ് ഭരണകാലത്തെ അവശേഷിപ്പ് സംരക്ഷണ മില്ലാതെ നാശത്തില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ ചരിത്രമുറങ്ങുന കട്ടിളപ്പാറ ബ്രിട്ടീഷ് ഭരണകാലത്തെ അവശേഷിപ്പ് സംരക്ഷണ മില്ലാതെ നാശത്തില്‍
കരിങ്കല്‍ പാറയിൽ ഗുഹനിർമ്മിക്കാൻ തുരന്നതെന്ന് തോന്നും വിധം കട്ടിളയുടെ ആകൃതിയിൽ കൂറ്റൻ പാറയിൽ കൊത്തി ഒരുക്കിയ ചരിത്രമുറങ്ങുന്ന ആ തിരു അവശേഷിപ്പ് ഇന്നും സഞ്ചാരികൾക്ക് ഏറെ പ്രിയം തന്നെ.
കല്ലാർ ഏസ്റ്റേറ്റിലേക്കുളള യാത്രയിൽ തിരുവനന്തപുരം ചെങ്കോട്ട പാതയിൽ നെടുവണ്ണൂകടവ് വനംചെക്ക് പോസ്റ്റ് ജംഗ്ഷനില്‍ നിന്നും നാലുകിലോമീറ്റർ പിന്നിട്ടാൽ കാടിനു നടുവിലായുളള പാറയിൽ കൊത്തി ഒരുക്കിയ മനോഹര നിർമ്മിതി കാണാം. കട്ടിളയുടെ വലിപ്പത്തിൽ പാറ തുരന്ന് മാറ്റിയതെന്തിനാണെന്ന് നാട്ടുകാർക്ക് അറിയില്ലങ്കിലും ഇന്നീ ഗ്രാമം അറിയപ്പെടുന്നത് കട്ടിളപ്പാറ എന്നപേരിൽതന്നെയാണ്.
എന്നാല്‍ പാറയ്ക്കുമു കളിലൂടെ മുള്‍ചെടികളും വളളിപടര്‍പ്പുകളും പടര്‍ന്നു പാറയുടെ കാഴ്ചമറഞ്ഞ് പ്രദേശം കാടുവളരുന്നത് സഞ്ചാരികകളെ ഏറെ നിരാശയിലാക്കുന്നു. ഇപ്പോള്‍ ഇവ കണ്ട് ആസ്വദിക്കാനെത്തുന്നവര്‍ നിരാശയോടയാണ് മടങ്ങുന്നത്.

കല്ലാർ തേയില തോട്ടത്തിലേക്കുളള യാത്രയിൽ പാതക്ക് കുറുകെ നീരൊഴുക്കുളള മൂന്ന് ചപ്പാത്തുകൾ കാണം. ഇവയിലൂടെയുളള യാത്ര സുഗമമാക്കി കുതിര വണ്ടികൾക്ക് സഞ്ചരിക്കാൻ ബ്രിട്ടീഷ് സായിപ്പ് പാറ കൊത്തി പാളിയാക്കി കടത്തി കൊണ്ട് വന്ന് പാതയിൽ നിക്ഷേപിച്ചെന്നാണ് പഴമക്കാർ പറയുന്നത്. കാലങ്ങൾ കഴിഞ്ഞതോടെ ഇവിടം നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രിയമുളളതായി മാറി.
നാട്ടുകാർ തങ്ങളുടെ വിശ്വാസമനുസരിച്ച് കൽവിളക്ക് കൊളുത്തി തിരിതെളിച്ചും പട്ടുകൾ കെട്ടിയും തങ്ങളുടെ ആചാരത്തിന്‍റെ ഭാഗമാക്കുന്നുമുണ്ട്.വിശ്വാസങ്ങൾ പലവിധത്തിലായപ്പോൾ മറ്റ് ചിലർ കുരിശു നാട്ടുകയും ആൽ നട്ടുവളർത്തി തറകെട്ടി സംരക്ഷിച്ച് നിലവിളക്ക് കൊളുത്തിയും മതസൗഹാർദ്ദത്തിന്‍റെ ഭാഗമായി മാറികഴിഞ്ഞു.
എന്നാൽ ഇവ ട്യൂറിസത്തിന്‍റെ ഭാഗമാക്കി വികസിപ്പിച്ചെടുക്കാൻ ആരും തയ്യാറാകുന്നുമില്ല. ഒട്ടേറെ വിനോദ സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്. എന്നാൽ വന്യമൃഗങ്ങൾ നിറഞ്ഞ കാടിനുളളിൽ യാതൊരു സുരക്ഷയും ഇവർക്കില്ലെന്നതാണ് ഏറെ കഷ്ടം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടുത്തെ കാഴ്ച സുഗമമാക്കുന്നതിന് കാടുകള്‍ വെട്ടിത്തെളിക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.