കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിക്കുന്നതായി സിപിഎം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ബിനു കെ.സി.
പാവപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന കൊല്ലം ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധിമേജർഓപ്പറേഷനുകൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്കും പാവപ്പെട്ടവർക്കു യാതൊരു മാർഗ്ഗമില്ലാതായതായും ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും സിപിഎം അംഗം കൂടിയായ ജില്ലാ പഞ്ചായത്താഗംഅഡ്വക്കേറ്റ് ബിനു കെസി ആരോപിക്കുന്നു.
എല്ലാ പഞ്ചായത്തുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ ലക്ഷങ്ങൾ ചെലവഴിച്ച പണികഴിപ്പിച്ചിട്ട് ഇന്നു അത് വെറുതെ കിടന്നു നശിക്കുകയാണെന്നും
ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികളെ ഈ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നും ജില്ലാആശുപത്രിയിൽ മറ്റുള്ള രോഗങ്ങൾക്ക് ചികിത്സ ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്തംഗം ആവശ്യപ്പെട്ടു.
അടിയന്തര ഘട്ടങ്ങളിൽ എല്ലാനൂതന സജ്ജീകരണങ്ങളും ഉള്ള ജില്ലാ ആശുപത്രിയാണ് കോവിഡിന്റെ പേരിൽ അടച്ചിട്ട് പാവങ്ങൾക്ക് ചികിത്സ നിഷേധിക്കുന്നത് ഈ നിലപടിൽ ജില്ലാ ഭരണകൂടവും ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുംമാറ്റം വരുത്തണമെന്നും അല്ലാത്ത പക്ഷം തികച്ചും പാവങ്ങളോട് ചെയ്യുന്ന ക്രൂരതയാണിതെന്നും സർക്കാരും ജില്ലാ കളക്ടർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ