ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ യുവതി മാത്രം ഉണ്ടായിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍.

കൊല്ലം കുളത്തൂപ്പുഴ യുവതി മാത്രം ഉണ്ടായിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍. യുവതി മാത്രം ഉണ്ടായിരുന്ന വീട്ടില്‍ ആട്ടോറിക്ഷാ ഡ്രൈവറായ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ടി.എസ്.ഭവനില്‍ പരേതനായ വേലുസ്വാമി തുളസീഭായി ദമ്പതികളുടെ മകന്‍ 25 വയസുള്ള ദിനേശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചന്ദനക്കാവ് വടക്കേചെറുകര ആലും പൊയ്കയിലെ രേഷ്മി നിവാസിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തൂപ്പുഴ സ്റ്റാന്‍റിലെ ആട്ടോറിക്ഷാ ഡ്രൈവറായ ദിനേശ് വെളളിയാഴ്ച ഉച്ചയോടെ മറ്റൊരു ഒരു ആട്ടോറിക്ഷയില്‍ മൃതദേഹം കിടന്ന വീട്ടിനു മുന്നില്‍ വന്നിറങ്ങിയതായി ഡ്രൈവര്‍ പേലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏറെ നേരം കഴിഞ്ഞാണ് സംഭവം പുറത്ത് അറിയുന്നത്.

യുവതിയും മാതാവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത് സംഭവ സമയം മാതാവ് തൊഴിലുറപ്പിന് പോയിരുന്നതിനാല്‍ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് മൃതദേഹം വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയതായി പോലീസ് സംശയിക്കുന്നു.

ദേഹത്ത് ഷര്‍ട്ടില്ലാതെ കൈലിമാത്രം ധരിച്ച നിലയില്‍ വീടിന്‍റെ അടുക്കള ഭാഗത്ത്  തലയും പകുതി ഉടല്‍ ഭാഗവും പുറത്തേക്ക് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ പ്രദേശത്ത് ജനങ്ങള്‍ തടിച്ച് കൂടിയത് പോലീസിനേയും കുഴച്ചു.

ഏറെ പ്രയാസപ്പെട്ടാണ് പോലീസ് ജനത്തിരക്ക് നിയന്ത്രിച്ചത്. പട്ടാപകല്‍ ജനവാസ മേഖലയില്‍ വടക്കേ ചെറുകര-ചന്ദനക്കാവ് പ്രഥാന പാതയോരത്തെ വീട്ടില്‍ യുവാവ് മരിച്ചെന്ന വിവരം കാട്ടുതീ പോലെയാണ് നാട്ടില്‍ പടര്‍ന്നത്. പോലീസ് പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പോലീസിനെ കുഴക്കുന്ന തരത്തിലാണ് യുവതിയുടെ മാതാവ് നാട്ടുകാരോട് പറയുന്നത്. അതിനാല്‍ തന്നെ അതീവ ഗൌരവത്തിലാണ് പോലീസ് സംഭവത്തെ കാണുന്നത്.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകൂ എന്ന് കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷ്കുമാര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.