TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍ക്ക് ജാമ്യമില്ല; സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന്‌ കോടതി

 യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍ക്ക് ജാമ്യമില്ല; സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന്‌ കോടതി
കോവിഡ് രോഗമില്ലെന്ന സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം ലഭിക്കാന്‍ അവകാശമില്ലന്ന് ഹൈക്കോടതി. കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദിപ് കുമാറിന്റെ ജാമ്യപേക്ഷയാണ് ജസ്റ്റിസ് പി വി .കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.

പ്രതിക്കെതിരായ ആരോപണം ഗുരുതരമാണന്നും ഇത്തരം ഉദ്യോഗസ്ഥരെ രോഗികളായ ആളുകള്‍ എങ്ങനെ സമീപിക്കുമെന്നും കോടതി ചോദിച്ചു'. പ്രതി കസ്റ്റഡിയില്‍ വിചാരണ നേരിടേണ്ടയാളാണന്നും ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കലാവുമെന്നും കോടതി പറഞ്ഞു.

സെപ്തംബര്‍ 7 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് എതിരായ അന്വേഷണം പുരോഗമിക്കുകയാണന്നും ജാമ്യത്തില്‍ വിട്ടാല്‍ അന്വേഷണത്തെപ്രതികൂലമായി ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ സുരേഷ് കോടതിയില്‍ ബോധിപ്പിച്ചു.

കോവിഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കാനുള്ള അധികാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കല്ലന്ന് പ്രതിഭാഗം വാദിച്ചു. അധികാരമില്ലാത്ത പ്രതിയാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് പ്രബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കലാവുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ പിന്‍വലിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.