TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ദര്‍പ്പക്കുളം ഭൂപ്രശനം പരിഹരിക്കും മന്ത്രി കെ.രാജു.

കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ദര്‍പ്പക്കുളം ഭൂപ്രശനം പരിഹരിക്കും മന്ത്രി കെ.രാജു.

ദര്‍പ്പക്കുളം ഭൂപ്രശനം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രദേശത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നാല്‍ അനുവദിച്ച  ഭൂമി വനത്താല്‍ ചുറ്റപ്പെട്ട ഭൂമിയായതിനാല്‍ കേന്ദ്രാനുമതി ലഭിക്കുന്നതിനായി ബംഗ്ലരുവിലെ വനം റീജിണല്‍ ഓഫീസിലേക്ക് ഫയല്‍ അയച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടന്‍ പട്ടയ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കെ.രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു.

കൈവശഭൂമിക്ക് സര്‍ക്കാര്‍ അസൈന്‍മെന്‍റ് ലഭിച്ചിട്ടും കുടിയിറങ്ങേണ്ടി വന്ന ദര്‍പ്പക്കുളം നിവാസികളുടെ ചിരകാല സ്വപ്നം ഇതോടെ പൂവണിയുമെന്നും അദ്ദേഹം പറഞ്ഞു.

കുളത്തൂപ്പുഴ സാംനഗര്‍ കുഴിവിളക്കരിക്കം നിവാസികളുടെ പട്ടയ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി തങ്ങള്‍ താമസിച്ചു വരുന്ന കൈവശ ഭൂമിക്ക് പട്ടയം തേടിയുള്ള കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ടാണ് പ്രദേശവാസികള്‍ പട്ടയം വിതരണം ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് നാലിന് കുഴിവിളക്കരിക്കത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വനം മന്ത്രി കെ. രാജു പ്രദേശത്തെ താമസക്കാരായ 52 കുടുംബങ്ങള്‍ക്കാണ്  പട്ടയം കൈമാറി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടു വെച്ചു താമസിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തതിനെ തുടര്‍ന്ന് നിര്‍ധനരായ നിരവധി കുടുംബങ്ങളാണ് കുഴിവിളക്കരിക്കം വയലിനു സമീപത്തെ ചതുപ്പ് പ്രദേശത്തെ പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസമാക്കിയത്.

കാലം കഴിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ പട്ടയമില്ലാത്തവര്‍ക്ക് മുഴുവന്‍ പല പ്രാവശ്യങ്ങളിലായി പട്ടയം ലഭിച്ചുവെങ്കിലും ഇക്കൂട്ടരുടെ കാര്യത്തില്‍ യാതൊരു പരിഗണനയും ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു പ്രതിഷേധം സംഘടിപ്പിക്കുകയും അധികൃതരുടെ മുന്നിലേക്ക് വിഷയമെത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ നടന്ന മന്ത്രി തല ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം കണ്ടെത്തുകയും പട്ടയ വിതരണം സാധ്യമാക്കുകയുമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ചു സുരേഷ്,അംഗം ജി.രവീന്ദ്രന്‍പിളള,ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.ജെ.രാജു,പി.സഹദേവന്‍,പുനലൂര്‍ ആര്‍.ഡി.ഒ ബി.ശശികുമാര്‍,തഹസീല്‍ദാര്‍ കെ.സുരേഷ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബിജുരാജ്, വിനോദ്, വില്ലേജ് ആഫീസര്‍ സുദര്‍ശന്‍, അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.