നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അതിക്രൂരമായാണ് പീചിപ്പിച്ചതെന്ന് എഫ്.ഐ.ആര്.
'യുവതിയുടെ കാലുകള്‍ കട്ടിലില്‍ കെട്ടിയിട്ടു, വായില്‍ തുണി തിരുകി'; ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേത് ക്രൂരപീഡനമെന്ന് എഫ് ഐ ആര്.യുവതിയുടെ കാലുകള്‍ കട്ടിലിന്്റെ കാലില്‍ കെട്ടിയിട്ട് മൂന്നാം തിയതി ഉച്ച മുതല്‍ നാലാം തിയതി രാവിലെ വരെ നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചെന്നും എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. ബഹളമുണ്ടാക്കിയാല്‍ ക്വാറന്‍്റീന്‍ ലംഘിച്ചത് പൊലീസിനെ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഹെല്‍ത്ത് ഇന്സ്പെടര് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്കി.
സംഭവത്തില്‍ കുളത്തൂപ്പുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്‍്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യുവതി പരാതിയില്‍ യുവതി ഉറച്ച് നിന്നതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പങ്ങോട് സി.ഐ സുനീഷ് പറഞ്ഞു.
ഇതിനിടെ യുവതിയെ സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന് നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശം നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ