TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയില്‍ കുരങ്ങിന്‍കൂട്ടത്തിന്‍റെ ശല്യം രൂക്ഷം പ്രദേശവാസികള്‍ ദുരിതത്തില്‍.കര്‍ഷകര്‍ പരാതി നല്‍കിയിട്ടും വനംവകുപ്പ് കനിയുന്നില്ല.

കുളത്തൂപ്പുഴയില്‍ കുരങ്ങിന്‍ കൂട്ടത്തിന്‍റെ ശല്യം രൂക്ഷം പ്രദേശവാസികള്‍ ദുരിതത്തില്‍.കര്‍ഷകര്‍ പരാതി നല്‍കിയിട്ടും വനംവകുപ്പ് കനിയുന്നില്ല.
കാട്ടുകുരങ്ങിൻ കൂട്ടത്തിന്‍റെ ശല്യം രൂക്ഷമായതോടെ കുളത്തൂപ്പുഴക്കാർ ഏറെ ദുരിതത്തിലാണ്. ഇവയെ ഭയന്ന് വീട് പൂട്ടി പുറത്ത് പോകാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. വീട്ടിൽ ആളൊഴിയുന്ന തക്കം പാർത്ത് വീട്ടിനുളളില്‍ കടക്കുന്ന കുരങ്ങിൻ കൂട്ടം വീടിനുളളിലാകെ നാശോന്മുഖമാക്കും.
പാചകം ചെയ്തതും ചെയ്യാത്തതുമായ് എല്ലാ ആഹാരസാധനങ്ങളും തിന്നും മുടിച്ചും നശിപ്പിച്ച് വീടിനകമാകെ യുദ്ധക്കളമാക്കും. വെൻറിലേറ്ററിലൂടെയും മറ്റുമാണ് ഇവ വീടിനുളളിൽ പ്രവേശിക്കുന്നത്. വീടിനുളളിൽ കവറുകളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കളളന്മാരെക്കാളും കഷ്ടത്തിലാണ് ഇവ കടത്തി കൊണ്ട് പോകുന്നത്. ഇതോടെ നാട്ടിലിറങ്ങി ശല്യം വിതയ്ക്കുന്ന കുരങ്ങുകളെ കൊണ്ട് ജീവിതം പൊറുതി മുട്ടിയ നിലയിലാണ് കുളത്തൂപ്പുഴ ഗ്രാമം.
കുളത്തൂപ്പുഴ ജംഗ്ഷനിലും കടകളിലും ഗ്രാമങ്ങളിലും വാനര ശല്യം ദിനവും ഏറുകയാണ്. വ്യാപാരികളുടെ കണ്ണൊന്ന് തെറ്റിയാല്‍ പഴക്കുലയും ബിസ്ക്കറ്റ് കവറുകളും എടുത്തു കടക്കുകയും ചെയ്യും. പ്രദേശവാസികളുടെ കാര്‍ഷിക വിളകളെല്ലാം നശിപ്പിക്കുന്നത് കര്‍ഷകരെയും ഏറെ ദുരിതത്തിലാക്കുന്നു. പ്രദേശവാസികളുടെ തെങ്ങുകളിലൊന്നും ഒറ്റ മച്ചിങ്ങ പോലുമില്ല. എല്ലാം കുരങ്ങിന്‍ കൂട്ടം തിന്നും മുടിച്ചും നശിപ്പിക്കുന്നതാണ് പതിവ്.
പുലര്‍ച്ചെ മുതൽ എത്തുന്ന വാനരസംഘം വിളകളെല്ലാം തിന്നും മുടിച്ചും നാമാവശേഷമാക്കി കൃഷിയിടങ്ങളിൽ വിഹരിക്കുകയും ചെയ്യുന്നു. പാകമാകുന്ന വാഴക്കുലകളും പപ്പായയും പുളിയും എന്തിനേറെ കുരുമുളകു പോലും ഒരെണ്ണമില്ലാതെ കടിച്ചു തിന്നു നശിപ്പിക്കുകയാണ്. ചക്കയുടെ സീസണായിക്കഴിഞ്ഞാല്‍ പേരിനു പോലും ഒരെണ്ണമില്ലാതെ എല്ലാം തന്നെ വാനരന്‍മാര്‍ അകത്താക്കുകയും നശിപ്പിക്കുകയും ചെയ്യും.

മാവുകള്‍ പൂത്ത് കണ്ണിമാങ്ങയാവുമ്പോള്‍ മുതല്‍ നാശം വിതയ്ക്കുന്ന ഇവ മാങ്ങകളെല്ലാം കടിച്ച് മുറിച്ച് പാതി ഭക്ഷിച്ച് കളയുന്നതാണ് കര്‍ഷകര്‍ക്ക് ഏറെ വേദനയാകുന്നത്. വൃക്ഷങ്ങളില്‍ നിന്നും തിന്നാനായി പറിച്ചെടുക്കുന്ന ഫലങ്ങള്‍ കടിച്ച് രുചി അറിഞ്ഞ് മൂപ്പെത്താത്തതിനാല്‍ എറിഞ്ഞ് കളയുകയാണ് ചെയ്യുന്നത്.

തെങ്ങിന്‍ചുവട്ടിലും മറ്റും ഇത്തരത്തില്‍ നിറഞ്ഞ് നിരന്ന് കിടക്കുന്ന വെളളയ്ക്ക കര്‍ഷകരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ച തന്നെ.

വനം വകുപ്പില്‍ പരാതി നല്‍കിയാലും നഷ്ടം കണക്കാക്കി കര്‍ഷകര്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലന്നാണ് ഇവരുടെ പരാതി. ഇവയെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വനപാലകരിപ്പോള്‍ തിരിഞ്ഞ് നോക്കുന്നതു പോലുമില്ലന്നാണ് കര്‍ഷകരുടെ ആക്ഷേപം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.