കൊല്ലം കുളത്തൂപ്പുഴ എസ്.ഐ വയോധികയായ വീട്ടമ്മയെ അപമാനിച്ച് ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതായി പരാതി. സമീപവാസിയായ യുവതിയോട് അപമര്യാധയായി പെരുമാറിയതായും റൂറല്‍ എസ്.പിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പരാതി അന്വോഷിക്കാനെത്തിയ എസ്.ഐ പരാതിക്കാരിയായ വയോധികയായ വീട്ടമ്മയുടെ മൊബൈല്‍ എറിഞ്ഞ് പൊട്ടിച്ച് അപമാനിച്ചതായും സമീപവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയതായുമാണ് കൊട്ടാരക്കര റൂറല്‍ എസ്.പിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. കുളത്തൂപ്പുഴ ചോഴിയക്കോട് കമ്പിനികുന്നില് വേങ്ങവിള വീട്ടില്‍ 80 വയസുള്ള നസീമാബീവി,പാറവിള വീട്ടില്‍ സിന്ധു എന്നിവരാണ് കുളത്തൂപ്പുഴ എസ്.ഐ എന്‍. അശോക് കുമാറിനെതിരെ ഗുരുതര പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
സ്ഥിരമായി മദ്യപിച്ച് അസഭ്യം പറയുന്ന അയല്‍വാസിയായ യുവാവിന്റെ ശല്യം സഹികെട്ട് പരാതിയുമായി കുളത്തൂപ്പുഴ പോലീസിനെ സമീപിച്ച സ്ത്രീകളോടാണ് എസ്.ഐ അപമര്യാദയായി പെരുമാറിയത്.
തിരുവോണം നാളില്‍ നടന്ന സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ എതിര്‍കക്ഷിയുടെ മുന്നില്‍ വച്ചായിരുന്നും വൃദ്ധരും സ്ത്രീകളുമാണെന്ന പരിഗണന പോലും നല്‍കാതെ അസഭ്യം വിളിച്ച് അപമാനിച്ചത്. യുവാവ് നിരന്തരം ശല്യം ചെയ്ത് അസഭ്യം വിളിക്കുന്നത് ഫോണില്‍ പകര്‍ത്തിയത് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ ഫോണ്‍ വാങ്ങി തറയില്‍ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നത്രേ.
വൃദ്ധമാതാവിന്റെ മകളെ ഫോണില്‍ വിളിച്ചും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. സഭവത്തില്‍ പോലീസിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് പരാതിയുമായി ഇവര്‍ രംഗത്ത് വന്നതോടെ ഇവരുടെ സഹായിയായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവാവിനെ ഫോണ്‍ വിളിച്ച് പ്രദേശത്ത് എത്തിക്കുകയും ക്രൂരമായി നാട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ഏറെ നേരം മഴത്ത് നിര്‍ത്തിയ ശേഷം പെറ്റിക്കേസെടുത്താണ് പിന്നീട് വിട്ടയച്ചതെന്നും ഇവര്‍ പരാതിപ്പെടുന്നു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് ഇവര്‍ പോലീസ് ഉന്നതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ