TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ യുവാവിന്‍റെ ദുരൂഹമരണം കൊലപാതകം- പ്രതിയായ യുവതി പിടിയില്‍.

കൊല്ലം കുളത്തൂപ്പുഴ യുവാവിന്‍റെ ദുരൂഹമരണം കൊലപാതകം- പ്രതിയായ യുവതി പിടിയില്‍. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.  
ആട്ടോറിക്ഷാഡ്രൈവറായ യുവാവിന്‍റെ ദുരൂഹമരണം കൊലപാതകം പ്രതിയായയുവതി പോലീസ് പിടിയില്‍. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുകര ആലുംപൊയ്കയില്‍ രശ്മി നിവാസില്‍ 25 വയസുള്ള രശ്മികുളത്തൂപ്പുഴ പോലീസ് കസ്റ്റഡിയിലുളളത്. ആറ്റിനുകിഴക്കേകര ടി.എസ്. ഭവനില്‍ 25 വയസുള്ള ദിനേശിനെയാണ് വെളളിയാഴ്ച ഉച്ചക്ക് ദുരൂഹ സാഹചര്യത്തില്‍ പ്രതിയുടെ വീടിന്‍റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം മറ്റൊരു ആട്ടോറിക്ഷയില്‍ യുവതിയുടെ വീട്ടിലെത്തുകയും യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കുകയും കുതറി മാറുന്നതിനിടയില്‍ ശക്തമായി തളളുകയും കട്ടിലില്‍ തലയടിച്ച് വീണ യുവാവ് മരണപ്പെടുകയുമായിരുന്നെന്നുമാണ് പോലീസ് കേസ്.

കിടപ്പ് മുറിയില്‍ വീണു കിടന്ന യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടതിനെ തുടര്‍ന്ന് യുവതി തന്നെയാണ് സംഭവം അയല്‍വാസികളെ അറിയിക്കുന്നത്. ഒരാള്‍ വീട്ടില്‍ വന്ന് വീണു കിടക്കുന്നു എന്നാണ് യുവതി അറിയിച്ചിരുന്നത്.

യുവാവിന്‍റെ ദേഹത്ത് കൈലി മുണ്ട് മാത്രം ധരിച്ച നിലയിലുമായിരുന്നു. മാതാവ് തൊഴിലുറപ്പിന് പോയി യുവതി മാത്രം വീട്ടിലുണ്ടായിരുന്നെന്നറിഞ്ഞെത്തിയ യുവാവുമായി പിടിവലിക്കുളള സാധ്യതയും പ്രദേശവാസികള്‍ തളളികളയുന്നു അതിനാല്‍തന്നെ നാട്ടുകാര്‍ക്കിടയില്‍ ദുരൂഹത ഇനിയും വിട്ടുമാറിയിട്ടില്ല.

എന്നാല്‍ വീഴ്ചയില്‍ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനാ ഫലവും സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ടും കൂടി പുറത്ത് വന്നെങ്കില്‍ മാത്രമെ കൂടുതല്‍ വിവരങ്ങല്‍ വ്യക്തമാക്കാനാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കുളത്തൂപ്പുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷ്കുമാര്‍ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹംനാട്ടിലെത്തിച്ചു സംസ്കരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.