*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ പതിറ്റാണ്ട് പഴക്കമുള്ള മിൽപ്പാലം സംരക്ഷിക്കണമില്ലാതെ നശിക്കുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം.

കൊല്ലം കുളത്തൂപ്പുഴ പതിറ്റാണ്ട് പഴക്കമുള്ള മിൽപ്പാലം സംരക്ഷിക്കണമില്ലാതെ നശിക്കുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം.  
പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷ് കാർ പണികഴിപ്പിച്ച മിൽപ്പാലം തകർച്ചയിലായിട്ടും അധികൃതര്‍ക്ക് യാതൊരുകുലുക്കവുമില്ല. ഇതോടെപ്രദേശവാസികൾ മറുകര കടക്കാനാവാതെ ദുരിതത്തിലുമായ്. കുളത്തൂപ്പുഴ വനം റെയിഞ്ചിൽ മൈലമൂട് സെക്ഷനിൽ കുളത്തൂപ്പുഴ ആറിന് കുറുകെ ആറ്റിലെ കൂറ്റൻ പാറകൽ തൂണാകൃതിയിൽ കൊത്തി ഒരുക്കി ഇവയിൽ കാട്ടു കമ്പുകൾ പാകി തികച്ചും പ്രകൃതിയോടൊത്തിണങ്ങി തനിമ നിലനിർത്തികൊണ്ടുള്ളതായിരുന്നു മിൽപ്പാലത്തിൻെറ നിർമ്മാണം. ശംങ്കിലി, നാങ്കച്ചി വനാന്തരങ്ങളിൽന്നിം ഈറ്റയും മുളയും, മുന്തിയ ഇനം തടികളും, വനവിഭവങ്ങളും ശേഖരിക്കുന്നതിനുവേണ്ടി പണികഴിപ്പിച്ചതായിരുന്നു പാലം. മാത്രക്കരിക്കം, ഡാലികരിക്കം, വട്ടകരിക്കം നിവാസികളുടെ ഏക യാത്രാമാർഗ്ഗവും ഇതുവഴിയാണ്. 1992ലെ മലവെള്ള പാച്ചിലിലാണ് പാലത്തിന് പൂർണ്ണമായ് തകർച്ച നേരിട്ടത്. മിൽപ്പാലം, ചോഴിയക്കോട് മണൽ കടവുകളിൽ നിന്നും മണൽ ശേഖരിച്ച് കുളത്തൂപ്പുഴയിലെ മണൽ കലവറ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് വനം വകുപ്പ് പാലം ആറ്റകുറ്റ പണിനടത്തി ഏറെ നാൽ ഉപയോഗിച്ചിരുന്നങ്കിലും പിന്നീട് ഇതും നിലച്ചു. ഇതോടെ പുഴയുടെ മറുകര ഉള്ളവരാണ് ഏറെ കഷ്ടത്തിലായത്. സ്ത്രീകളും കുട്ടികളും പുഴ നീന്തി കടക്കേണ്ടുന്ന അവസ്ഥ. മറുകരയിലായ് മിൽപ്പാലം മഹാവിഷ്ണു ക്ഷേത്രവും സ്ഥിതിചെയ്യന്നു പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചാൽ ശാന്തിക്കാരനും മറുകര കടക്കാനാവില്ല അതിനാൽ ഇവുടുത്തെ പൂജയും മുടങ്ങും. ഈ നേരങ്ങളിൽ മറുകരയുള്ളവർ ഇക്കരെ എത്താൻ ദിവസങ്ങളോളം പുഴയിലെ വെള്ളം ഇറങ്ങാനായ് കാത്തിരിക്കണം.

പേപ്പര്‍ മില്ലിന്‍റെ തകര്‍ച്ച മില്‍പ്പാലത്തിന്‍റെയും തകര്‍ച്ചയായി .

പുനലൂര്‍ പേപ്പർമില്ലിൻെറ പ്രാതാപകാലത്ത് പേപ്പര്‍പല്‍പ്പ് നിര്‍മ്മിക്കാനുളള അംസംസ്കൃത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ ഈറ്റയും മുളയും മറ്റും ഇവിടുത്തെ വനാന്തരങ്ങളില്‍ നിന്നുമാണ് മറുകരകടത്തിയിരുന്നത് മില്‍പ്പാലത്തിലൂടെയായിരുന്നു. മില്‍പ്പാലമെന്ന് പേര്കിട്ടിയ അങ്ങനെയാണെന്നും, ബിൽഹർട്ട് സായിപ്പ് പണികഴിപ്പിച്ചതിനാൽ ബിൽപ്പാലം എന്ന വിളിപ്പേര് ചാർത്തപെട്ടതെന്നും പിന്നീടത് ലോപിച്ച് മിൽപ്പാലം എന്നായെന്നുമാണ് പഴമക്കാര്‍ പറയപ്പെടുന്നു. എന്തായാലും പേപ്പര്‍ മില്ലിന്‍റെ പ്രവർത്തനം നിലച്ചതോടെ പിന്നീടിതിനെ തിരിഞ്ഞ് നോക്കാൻ ആളില്ലാതെയുമായ്.

ട്യൂറിസം വികസനത്തിന് ഇവിടം അനന്തസാധ്യത.

ഇരുവശവും ഇടതൂര്‍ന്ന വനവും കുളത്തൂപ്പുഴ ആറിന്‍റ ഓളപ്പരപ്പും നോക്കെത്താദൂരത്തോളമുളള ഇവിടുത്തെ മണല്‍പ്പരപ്പും പാറക്കെട്ടുകളില്‍ അലതല്ലി ഒഴുകുന്ന പാല്‍നുരപൊന്തുന്ന നീരൊഴുക്കും വെളളചാട്ടവുംം ആസ്വദിക്കാന്‍ ഒട്ടേറെ ട്യൂറിസ്റ്റുകളാണ് ദിനവും ഇവിടെ എത്തുന്നത്. അതിനാല്‍തന്നെ ഇക്കോട്യൂറിസം പാക്കേജില്‍ ഉല്‍പ്പെടുത്തിയാല്‍ മില്‍പ്പാലം ട്യൂറിസം വികസനത്തിന് അനന്തമായ സാധ്യതകളാണുളളത്. മലനിരകള്‍ നിറഞ്ഞ വൃക്ഷപടര്‍പ്പുകള്‍ക്കുളളിലൂട അരിച്ചിറങ്ങുന്ന വെയില്‍വട്ടവും നുകര്‍ന്ന് നീരാനെത്തുത്തുന്നവരുടെ എണ്ണം ദിനവും ഏറുന്നുണ്ട് അതിനാല്‍ ഇവിടെ ട്യൂറിസം വികസനത്തിന് അനന്തസാധ്യതകളാണുളളത്. തിരുവനന്തപുരം ചെങ്കോട്ട പാതയില്‍ ചോഴിയക്കോട് ജംഗ്ഷനില്‍ നിന്നും ഒന്നരകിലോമാറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ മില്‍പ്പാലം കടവിലെത്താം. സഞ്ചാരികള്‍ അധക്രമിച്ച് കടക്കുന്നത് തടയുന്നതിനായി വനം വകുപ്പിന്‍റെ അധീനതയിലുളള പ്രദേശം ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ചോഴിയക്കോട് കാസ്ക് ആട്സ് ആന്‍റ് സ്പോഴ്സ് ക്ലബ്ബ് സെക്രട്ടറി സാബുചോഴിയക്കോട് പറഞ്ഞു.

പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് മില്‍പ്പാലം സംരക്ഷിക്കണം.

കുളത്തൂപ്പുഴ ആറിന്‍റെ തീരത്ത് ചോഴിയക്കോട് ഗ്രാമത്തിന്‍റെ പഴയകാല ഓര്‍മ്മകള്‍ വിളിച്ചറിയിച്ച് സാംസ്കാരിക തനിമയോടും തലയെടുപ്പോടും നില്‍ക്കുന്ന മില്‍പ്പാലം പേരും പ്രശസ്ഥിയും നിലനിര്‍ത്തി പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത തിരുശേഷിപ്പുകള്‍ ഇന്നും കാലത്തിനു മാറ്റപ്പെടാനാവാതെ നിലനില്‍ക്കുന്നതിനാല്‍ എന്തുകൊണ്ടും പുരാവസ്തുക്കളുടെ ഒട്ടേറെ ശേഖരങ്ങള്‍ ഇവിടെ കണ്ടെത്താന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം ഇതേകുറിച്ച് പഠിച്ച് നടപടികൈകൊളളണമെന്ന് ആവശ്യപ്പട്ട് പുരാവസ്തുവകുപ്പു മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുളളള്ളതായി മില്‍പ്പാലം വനം വികസനസമിത് പ്രസിഡന്‍റ് കെ.ജ.അലോഷ്യസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.