പകൽ വീട് പ്രവര്‍ത്തനോദ്ഘാടനം കുളത്തുപ്പുഴയില്‍ മന്ത്രി കെ രാജു നിർവഹിച്ചു.
പകൽ വീട് പ്രവര്‍ത്തനോദ്ഘാടനം കുളത്തുപ്പുഴയില്‍ മന്ത്രി കെ രാജു നിർവഹിച്ചു. വീടിനുള്ളിലെ ഏകാന്തതയിൽ നിന്നും വിരസതയിൽ നിന്നും വയോധികരെ മാനസിക ഉല്ലാസത്തിലേക്കു എത്തിക്കുക എന്നലക്ഷ്യത്തോടെ പകല്‍വീട് പദ്ധതിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി.ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടന കല്ലുവെട്ടാംകുഴിയില്‍ മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വിശാലമായ ഹാളും അടുക്കളയും കിടപ്പു മുറികളോടും ശുചീമുറികളോടും 1000 ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് എന്നിവയും ഉൾപ്പെടുത്തിയായിരുന്നു നിര്‍മ്മാണം വായിക്കുവാനും വർത്തമാനം പറയുവാനും ആശയങ്ങൾ പങ്കുവെയ്ക്കുവാനുമായി പൂർണമായും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്ക്കായു ഒരുക്കിയ പകൽ വീട്ടിൽ ടെലിവിഷൻ ഉൾപ്പെടെയുള്ള വിനോദ വിജ്ഞാന മാധ്യമങ്ങളും ഉൾപ്പെടുത്തി . സംസ്ഥാന ഹസ്സിങ് ബോർഡിൻെറ മേൽനോട്ടത്തിലാണ്നിർമാണം പൂര്‍ത്തികരിച്ചതെന്ന് ഉദ്ഘാടന വേളയില്‍ കെ.രാജു പറഞ്ഞു.ജില്ലാ പഞ്ചായത്തു വൈസ്പ്രസിഡന്റ് എസ്. വേണുഗോപാൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മെമ്പർ കെ. ആർ. ഷീജ കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി. ലൈലബീവി വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി. ചെയർമാന് പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ