ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോലീസ് പിടിയില്‍.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോലീസ് പിടിയില്‍.
ഹോംനേഴ്സായ യുവതിയെ താമസ സലത്ത് വിളിച്ച് വരുത്തി പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഭരതന്നൂര്‍ സ്വദേശി 45 വയസുള്ള പ്രദീപ് കുമാറാണ് പാങ്ങോട് പോലീസിന്‍റെ പിടിയിലായത്.

മലപ്പുറത്ത് ഹോം നേഴ്സായി ജോലിചെയ്തിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ യുവതി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു. ഇതിനിടയില്‍ കോവിഡ് രോഗബാധയില്ലന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനായി പ്രദീപിനെ സമീപിച്ച യുവതിയെ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഭരതന്നൂരിലെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്.

സംഭവത്തിനു ശേഷം വെളളറടയിലെ ബന്ധുവീട്ടിലേക്ക് പോയ യുവതി സംഭവം ബന്ധുക്കളോടു പറയുകയും ഇവരുടെ നിര്‍ദ്ദേശ പ്രകാരം അവിടെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ കേസ് പാങ്ങോട് സ്റ്റേഷനിലേക്ക് കൈമാറുകയും തിങ്കളാഴ്ച ഭരതന്നൂര്‍ നിന്നും പ്രദീപിനെ പോലീസ് പിടികൂടുകയുമായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.