രമേശ് ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
സിപിഎം അഞ്ചൽ ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ആര്.ഓ ജംഗ്ഷൻ വഴി ചന്തമുക്കിൽ അവസാനിച്ചു.
മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സുജാ ചന്ദ്രബാബു, ഏരിയാ സെക്രട്ടറി രഞ്ജു സുരേഷ്, മറ്റു വനിതാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിച്ച പ്രകടനം മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി രെഞ്ചു സുരേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കോലം കത്തിക്കലും നടന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ