TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് അഞ്ചലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് അഞ്ചലിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതിനെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപെട്ടു സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി അഞ്ചലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. അഞ്ചൽ ചന്തമുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം r o.ജംഗ്ഷൻ, മുക്കട ജംഗ്ഷൻ വഴി ചന്തമുക്കിൽ  അവസാനിച്ചു. ആര്‍.ഒ ജംഗ്ഷനിൽ ഏറെ നേരം പ്രവർത്തകർ  റോഡ് ഉപരോധിച്ചു.

യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷെറിൻ, വിഷ്ണു, അരുൺ കോൺഗ്രസ് നേതാക്കളായ  സേതുനാഥ്, പനയഞ്ചേരി സന്തോഷ്, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.