റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളെന്ന് ധനമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മേഖല അടിസ്ഥാനത്തില്‍ ആശ്വാസനടപടികള്‍ വേണമെന്നാണ് ഷോപ്പിങ് സെന്റേഴ്സ് അസോസിയേഷന്റെ ആവശ്യം.
പലിശ പൂര്‍ണമായി പിന്‍വലിക്കുകയോ പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്കുകള്‍ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ഏജന്റായി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ