TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുഖംമൂടി ആക്രമണം 5 പ്രതികൾ പിടിയിൽശാസ്താംകോട്ട: കല്ലേലിഭാ​ഗം വീട്ടിൽ മുഴുങ്ങോടി മുറിയിൽ രജനീഷ് ഭവനം വീട്ടിൽ നിന്നും കുന്നത്തൂർ വില്ലേജിൽ ഐവർകാല പടിഞ്ഞാറ് വടക്ക് മുറിയിൽ പടിപ്പുരയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശശിധരൻ മകൻ 41 വയസുള്ള രജനീഷിനെ പാകിസ്ഥാൻമുക്ക് എന്ന സ്ഥലത്ത് വച്ച് 29.08.20 രാത്രി 7.30 മണിയോടുകൂടി വെള്ള റിട്സ് കാറിൽ എത്തിയ ഒരു സംഘം മുഖം മൂടിയിട്ട ആളുകൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളായ 1. കുന്നത്തൂർ വില്ലേജിൽ ഐവർകാല നടുവിൽ മുറിയിൽ തലയാറ്റു കിഴക്കതിൽ വീട്ടിൽ അബ്ദുൽ അസീസ് മകൻ 41 വയസുള്ള മാഹീനേയും ഇയാളുടെ കൂട്ടുകാരായ 2. അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിൽ തോന്നല്ലൂർ മുറിയിൽ കടയ്ക്കാട് എന്ന സ്ഥലത്ത് പടിഞ്ഞാറെ കാക്കക്കുഴി വീട്ടിൽ സഫറുള്ള മകൻ 30 വയസുള്ള മുഹമ്മദ് ഹുസൈൻ, 3. മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ആദിക്കാട്ടുകുളങ്ങര ജംഗ്ഷന് സമീപം കുറ്റി പറമ്പിൽ വീട്ടിൽ ബഷീർ മകൻ 30 വയസ്സുള്ള ഹാഷിമിനെയും 4. അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പഴകുളം മുറിയിൽ പവദാസം മുക്കിനു സമീപം ബിനു മൻസ്സിൽ മജീദ് മകൻ 22 വയസ്സുള്ള ഷാനുവിനെയും, 5. മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ കഞ്ചിക്കോട് എന്ന സ്ഥലത്ത് തറയിൽ വീട്ടിൽ ഹക്കീം മകൻ നിസാർ 22 വയസ്സിനേയും കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയുണ്ടായി. പ്രതികൾ എല്ലാവരും തന്നെ എസ്.ഡി.പി.ഐ പ്രവർത്തകരാണ്. എസ്.ഡി.പി.ഐ പ്രവർത്തകരെ സംഭവമുണ്ടായ അന്നുമുതൽ തന്നെ സംശയത്തിൽ നിരീക്ഷിച്ചുവരികയായിരുന്നു. കൊല്ലം റൂറൽ എസ്.പി ശ്രീ. ഹരിശങ്കർ ഐ.പി.എസ് ന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഷാഡോ ടീമംഗങ്ങളും ശാസ്താംകോട്ട പോലീസും സംയുക്തമായി ചേർന്ന് ഉള്ള റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പത്തനംതിട്ട ജില്ലയിലെ സമാനസ്വഭാവമുള്ള കേസുകളിലെ പ്രതികളാണ്. 50 തിലധികം സി.സി. ടി.വി ക്യാമറകളും, 100 ലധികം റിട്സ് വാഹനങ്ങളും, നിരവധി ഫോൺ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ശാസ്താംകോട്ട സി.ഐ അനൂപ്, ശാസ്താംകോട്ട എസ്.ഐ.അനീഷ്, ജി.എസ്.ഐ അസീസ് ഷാഡോ ടീം എസ്.ഐ രഞ്ചു, പ്രൊബേഷൻ എസ്.ഐ സുബിൻ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് ടീമംഗങ്ങൾ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഒരു തുമ്പും അവശേഷിപ്പിക്കാതെ വിദഗ്ധമായി ആസൂത്രണം ചെയ്ത ആക്രമണത്തിലെ പ്രതികളെ പിടി കൂടാനായത് റൂറൽ പോലീസിന് മറ്റൊരു തിലകകുറിയായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.