ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ പഞ്ചായത്തിൽ ഏഴാം വാർഡിലെ പകൽ വീടിൻറെയും വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു.

അഞ്ചൽ പഞ്ചായത്തിൽ ഏഴാം വാർഡിലെ പകൽ വീടിൻറെയും വിപണന കേന്ദ്രത്തിന്റെയും  ഉദ്ഘാടനം കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു.
അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി സുരേഷ് അധ്യക്ഷയായിരുന്നു.
പ്രായമാവുമ്പോൾ പലരും ജീവിതത്തിൽ ഒറ്റപ്പെടാറുണ്ടെന്നും അവർക്കെല്ലാം ഒരു തണലേകുകയാണ് പകൽ വീടുകളിൽ കൂടി സർക്കാർ ലക്ഷ്യമിടുന്നതെന്നും അത് 100%വും വിജയമായിത്തീർന്നുവെന്നും എസ് ജയമോഹൻ പറഞ്ഞു.
പഞ്ചായത്തിന്റെതനത് ഫണ്ടിൽ നിന്നും 2019-2020 സാമ്പത്തിക വർഷത്തിൽ 14 ലക്ഷം രൂപ അനുവദിച്ചു പകൽവീടും, 2018- 19 കാലയളവിൽ 5 ലക്ഷം രൂപ അനുവദിച്ചു വിപണനകേന്ദ്രവും നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഉദ്ഘാടനം നടന്നത്. വാർഡ് മെമ്പറും അഞ്ചൽ പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ ഷിജു, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രെഞ്ചു സുരേഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മുരളി തുടങ്ങിയവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.