TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അകാരണമായി യുവാവിനെ എക്സൈസ് സംഘം മർദ്ദിച്ചതായി പരാതി.

അകാരണമായി യുവാവിനെ എക്സൈസ് സംഘം മർദ്ദിച്ചതായി പരാതി.
കമുകും ചേരി സ്വദേശിയും പത്ര ഏജൻ്റും  കോൺഗ്രസ് വാർഡ് പ്രസിഡൻ്റുമായ സഹായി എന്നറിയപ്പെടുന്ന അഖിലിനെയാണ് കുന്നിക്കോട് എക്സൈസ് സംഘം അകാരണമായി മർദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കമുകുചേരി സ്കൂൾ ജംഗ്ഷനിലായിരുന്നു സംഭവം. പത്രവിതരണത്തിനായി എത്തിയ അഖിലിനോട് ആരുടെയോ അഡ്രസ് ചോദിച്ചു. അറിയില്ലന്ന് പറഞ്ഞതോടെ അസഭ്യം പറഞ്ഞ് മർദ്ദിച്ച് എക്സൈസ് വാഹനത്തിൽ കയറ്റുകയും വാഹനത്തിലിട്ടും മർദ്ദിക്കുകയുമായിരുന്നു. അഖിലിനെ മര്‍ദിച്ചതിന് ശേഷമാണ് എക്സൈസ് സംഘത്തിന് അബദ്ധം മനസിലായത്.
തുടര്‍ന്ന് അബദ്ധം ശരിയാക്കാന്‍ വേണ്ടി ഡ്യുട്ടി തടസ്സപ്പെടുത്തി കൂടാതെ ഉദ്യോഗസ്ഥരെ ആക്രമിച്ചു എനൊക്കെ ഉള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി ഉദ്യോഗസ്ഥരെ രക്ഷപ്പെടുവാന്‍ ഉള്ള നീക്കത്തില്‍ ആണ് എക്സൈസ്‌ എന്ന് അറിയുന്നു.സമാനമായി എക്സൈസ് സംഘം തടിക്കാട് പെരുമാറിയത് വിവാദം ആയിരുന്നു.കഴിഞ്ഞ ഓണത്തിന് ഒരു വ്യാജ മദ്യ കേസ്‌ പോലും പോലും ഇവര്‍ കണ്ടെത്തിയിട്ടില്ല എന്നുള്ളത് സംശയം ജനിപ്പിക്കുന്നു.ഷര്‍ട്ടിന് പിടിച്ചു എന്ന് പറയുന്ന ഉദ്യോഗസ്ഥന് അറിയാത്ത കാര്യം ആണോ ഷര്‍ട്ടിന് പിടിച്ചു വലിച്ചാല്‍ ബട്ടന്‍സ് പറിഞ്ഞു പോകും എന്നുള്ളത് ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മനപൂര്‍വം അധികാര ദുര്‍വിനിയോഗം ചെയ്തു നിരപരാധിയെ കുറ്റവാളി ആക്കാന്‍ ഉള്ള ശ്രമം ആണ് നടന്നിട്ടുള്ളത് എന്ന് വ്യക്തം ആണ്.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി എടുക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ക്രൂരമായി മർദ്ദനമേറ്റ അഖിലിനെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. താലുക്ക് ലൈബ്രററി കൗൺസിൽ അംഗം.കമുകും ചേരി നവധാര ക്ലബ്ബ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ആളാണ് അഖിൽ. പത്തനാപുരം പൊലീസിൽ പരാതി നല്കി. ഉന്നത പൊലീസ്.എക്സൈസ് വകുപ്പ് അധികൃതർക്ക് പരാതി നല്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.