TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ഗ്രാമ പഞ്ചായത്തിലെ നടക്കുന്നിൻ പുറം മേഖലയിലെ മിച്ചഭൂമി കൈമാറ്റം പത്രിക വിതരണവും, പട്ടയ വിതരണവും നടന്നു.

ഏരൂർ ഗ്രാമ പഞ്ചായത്തിലെ  നടക്കുന്നിൻ പുറം മേഖലയിലെ മിച്ചഭൂമി കൈമാറ്റം പത്രിക വിതരണവും,  പട്ടയ വിതരണവും നടന്നു.ഏരൂർ ഗ്രാമപഞ്ചായത്തിലെ 39 ഓളം വരുന്ന പട്ടയം ലഭിക്കാത്ത ആൾക്കാരുടെ കൂട്ടത്തിലെ 19  പേർക്കാണ് ഇന്നലെ പട്ടയം വിതരണം നടന്നത്. ആലഞ്ചേരി ക്ഷീരോൽപാദക കോൺഫറൻസ് ഹാളിൽ കൂടിയ സമ്മേളനം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സുഷാഷിബുവിന്റെ അധ്യക്ഷതയിൽ
വനം വന്യജീവി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു..
പട്ടയത്തിനുവേണ്ടി 42വർഷങ്ങൾ കൊണ്ടുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണെന്നും   ഇത് ജനങ്ങൾക്കു  ഏറെ സന്തോഷമുള്ള കാര്യമാണെന്നും  പട്ടയം ലഭിച്ചവർ  ഭൂവുടമകളായി തീർന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ആദ്യകാലം മുതൽപട്ടയം ലഭിക്കാൻവേണ്ടി ഏറ്റവും കൂടുതൽ തവണ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ശല്യപെടുത്തികൊണ്ടിരുന്ന, ഈ പട്ടയ വിതരണ പരിപാടിയിലെ ആദ്യ പട്ടയക്കാരനായ പാലവിള വീട്ടിൽ വിജയൻ ഇന്നലെ  മരണപെട്ടത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയെന്നു മന്ത്രിയും, മറ്റു ജനപ്രതിനിധികളും പറഞ്ഞു.
ബാക്കിവരുന്ന 20ഒളോം വരുന്ന കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ ഹിതപരിശോധനപൂർത്തിയായാൽ ഉടൻ  നൽകുമെന്നും മന്ത്രി അറിയിച്ചു.

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രെഞ്ചു സുരേഷ് ജില്ലാ പഞ്ചായത്ത്അംഗം  കെസി ബിനു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവ്, പഞ്ചായത്തങ്ങാം സന്തോഷ്‌, ആർടിഒ ശശികുമാർ, പുനലൂർ തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.