ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ജില്ലയില്‍ നിന്ന് 5 കോടിയിലേറെ നഷ്ടമായതായി സൂചന

കൊല്ലം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ ജില്ലയില്‍ നിന്ന് അഞ്ചുകോടിയിലേറെ രൂപ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇതുസംബന്ധിച്ച പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരാതികളെല്ലാം കൊല്ലത്തെ ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് എ.സി.പി അഭിലാഷിനാണ് ജില്ലയിലെ അന്വേഷണ ചുമതല.
കൊട്ടിയം, കിളികൊല്ലൂര്‍ കേന്ദ്രീകരിച്ച്‌ പത്ത് ലക്ഷത്തിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദ്യം പരാതി ഉയര്‍ന്നത്. പിന്നീട് പല ഭാഗത്തുനിന്നും പരാതിപ്രളയമായി. അവിട്ടം നാളായ ചൊവ്വാഴ്ച 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയും ലഭിച്ചു. ഈ നിക്ഷേപം ഒരാളുടേതാണെങ്കിലും 25 പേരുടെ പേരിലാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചത്. പരാതികള്‍ കൂടുംതോറും തുകയും വര്‍ദ്ധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
ഉന്നതര്‍ക്കും നിക്ഷേപം

ഉന്നതരായ പലര്‍ക്കും പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപമുണ്ടെന്ന് കരുതുന്നു. നാണക്കേടും പണത്തിന്റെ ഉറവിടവും വെളിപ്പെടുത്താനാവാത്തതിനാല്‍ പലരും പരാതി കൊടുക്കാതെ പിന്മാറുന്നുമുണ്ട്. പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ കോടതി ഉത്തരവായാല്‍ പരാതി കൊടുക്കാത്തവര്‍ക്ക് കിട്ടാനിടയില്ല.

കൊല്ലം സ്വദേശികളും വിദേശത്ത് ജോലി ചെയ്യുന്നവരുമായ നിരവധി പേര്‍ തട്ടിപ്പിനിരയായെന്നാണ് സൂചന. പോപ്പുലര്‍ ഫിനാന്‍സില്‍ സ്വര്‍ണം പണയം വച്ച ഇനത്തിലും ഏറെപ്പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകളുടെ പ്രാഥമിക കണക്കുകള്‍ പോലും ലഭ്യമായിട്ടില്ല. അഞ്ച് ദിവസത്തിനുള്ളില്‍ പരമാവധിപ്പേരുടെ മൊഴി രേഖപ്പെടുത്തി കേസ് പത്തനംതിട്ടയിലേയ്ക്ക് വിടാനാണ് പൊലീസിന്റെ തീരുമാനം.

കേസ് പത്തനംതിട്ട പൊലീസിന് കൈമാറും

കൊല്ലം സിറ്റി പരിധിയിലുള്ള പരാതികള്‍ മാത്രമേ കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയുള്ളൂ. കൊല്ലം റൂറലിലെ പരാതികള്‍ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും. കൊല്ലം റൂറലിലും സിറ്റിയിലുമായി കിട്ടുന്ന പരാതികളെല്ലാം മൊഴികള്‍ രേഖപ്പടുത്തിയ ശേഷം പത്തനംതിട്ട പൊലീസിന് കൈമാറും. പോപ്പുലര്‍ ഫിനാന്‍സിന്റെ സംസ്ഥാനത്തെ മുഴുവന്‍ തട്ടിപ്പും അന്വേഷിക്കുന്നത് പത്തനംതിട്ട പൊലീസാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.