ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ നഗരസഭയിൽ കൗൺസിൽ യോഗത്തിൽ സംഘർഷവും കയ്യാങ്കളിയും.

പുനലൂർ നഗരസഭയിൽ കൗൺസിൽ യോഗത്തിൽ സംഘർഷവും  കയ്യാങ്കളിയും. സമരം നടത്തികൊണ്ടു നിന്ന പ്രതിപക്ഷ അംഗങ്ങൾക്ക് നേരെ തിളച്ച ചായ ഒഴിച്ചതായും ദേഹോപദ്രവത്തിന് തുനിഞ്ഞതായും പരാതി.

ഇന്ന് രാവിലെ 11 മണിക്ക് കൗൺസിൽ ഹാളിൽ യോഗം ആരംഭിച്ചപ്പോഴായിരുന്നു സംഘർഷം. മാസങ്ങളായി പ്രകാശിക്കാതെ കിടക്കുന്ന തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ നെൽസൺ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് കൗൺസിൽ യോഗം തടസ്സപ്പെടുത്തി. പ്രതിപക്ഷ മുദ്രാവാക്യം വിളികൾക്കിടയിൽ ചെയർമാൻ അജണ്ടകൾ ഓരോന്നായി വായിച്ച് പാസ്സാക്കാൻ തുടങ്ങി. അജണ്ടകൾ എല്ലാം പാസ്സാക്കി യോഗം പിരിയുന്നതായി അറിയിച്ച് ചെയർമാൻ ഹാളിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ പ്രതിപക്ഷ കൗൺസിലർമാർ ചെയർമാനെ  സമീപിച്ച് അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു. ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും തിങ്കളാഴ്ചയോടെ പരിഹാരം ഉണ്ടാക്കാമെന്നും ചെയർമാൻ സമരക്കാർക്ക് ഉറപ്പു നൽകി.

ഈ സമയം പ്രകോപിതരായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി നാഥ്, കൗൺസിലർ കെ.പ്രഭ എന്നിവർ പ്രതിപക്ഷ അംഗങ്ങളുടെ ഇടയിലേക്ക് പാഞ്ഞെത്തി തള്ളിമാറ്റി പുറത്തു പോകാൻ ശ്രമിച്ചതോടെ കയ്യാങ്കളിയായി. അന്യോനം തള്ളി മാറ്റുന്നതിനിടയിൽ പ്രതിപക്ഷ അംഗങ്ങളുടെ ശരീരത്തേക്ക് തിളച്ച ചായ നിറച്ച കപ്പ് വന്നു വീണു. അതോടെ സംഘർഷം മൂർധന്യത്തിലെത്തി. അക്രമണം നടത്തിയ ഭരണ സമിതി അംഗങ്ങളെ പുറത്തു വിടില്ലെന്ന് സ്ത്രീകൾ ഉൾപ്പെടെ പ്രതിപക്ഷ കൗൺസിലർമാർ നിലപാടെടുത്തു. തുടർന്ന് മുതിർന്ന കൗൺസിലർമാർ ഇടപെട്ട് എല്ലാ പേരേയും ചെയർമാന്റെ ക്യാബിനിലേക്കെത്തിച്ചു. എന്നാൽ അവിടെയും സംഘർഷത്തിന് അയവു വന്നില്ല. പോലീസും സ്ഥലത്തെത്തി.

സoഘർഷ വിവരമറിഞ്ഞ് മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി നഗരസഭയിലെത്തി പ്രതിപക്ഷഅംഗങ്ങളെ പിന്തുണ അറിയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, UDF നിയോജക മണ്ഡലം ചെയർമാൻ എ എ ബഷീർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും നഗരസഭയിലെത്തി യു.ഡി.എഫ് കൗൺസിലർമാരോടൊപ്പം പട്ടണത്തിൽ പ്രകടനം നടത്തി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നഗരസഭ കവാടത്തിൽ ഉപരോധവും സൃഷ്ടിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണ് ഇടതുഭരണമെന്നും അഴിമതികൾ ഒന്നൊന്നായി പുറത്ത് കൊണ്ടുവന്നതിന്റെ പകയാണ് ജനാധിപത്യപരമായി സമരം നടത്തിയവർക്കെതിരെ അക്രമത്തിന് തുനിഞ്ഞതിനു പിന്നിലെന്നും തങ്ങൾ ഒറ്റക്കെട്ടായി എതിരിടുമെന്നും എന്തിനും ഏതിനും കമ്മീഷൻ എന്ന തത്വം പാലിക്കപ്പെടാത്തതിനാലാണ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതു മെന്ന് യു.ഡി.എഫ് കൗൺസിലർമാരായ നെൽസൺ സെബാസ്റ്റ്യൻ, സഞ്ചു ബുഖാരി, ജി.ജയപ്രകാശ്, സാബു അലക്സ്, വിളയിൽ സഫീർ, അഡ്വ. തിലകൻ, എച്ച്.എ റഹിം, സനിൽകുമാർ, സാറാമ്മ തോമസ്, കനകമ്മ, ഷേർളി പ്രദീപ് ലാൽ, താജുനിസ, യമുന സുന്ദരേശൻ, ജാൻസി, സിന്ധു ഉദയൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.