ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഓട്ടിസം ബാധിച്ചവർക്ക് കൈത്താങ്ങുമായി പുനലൂർ ഒഫീഷ്യൽ കൂട്ടായ്മ

ഓട്ടിസം ബാധിച്ചവർക്ക് കൈത്താങ്ങുമായി പുനലൂർ ഒഫീഷ്യൽ കൂട്ടായ്മ... തിരുവോണദിനത്തിൽ പുനലൂർ നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ ഓട്ടിസം ബാധിച്ചവർക്കും ഓണപ്പുടവ നൽകി.പുനലൂരിലും പരിസരപ്രദേശങ്ങളിലും ഓട്ടിസവും ശാരീരിക വൈകല്യവും അനുഭവപ്പെടുന്ന സഹോദരങ്ങൾക്ക് പുനലൂർ ഒഫീഷ്യൽ നേതൃത്വത്തിൽ ഓണപ്പുടവയും ഭക്ഷ്യധാന്യങ്ങയ്യും വിതരണം ചെയ്തു ... പുനലൂർ TBസംഘടിപ്പിച്ച ചടങ്ങിൽ കൊല്ലം MPഎൻ കെ പ്രേമചന്ദ്രൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു

ചുരുങ്ങിയ കാലം കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന പുനലൂർ ഒഫീഷ്യലിനിയി ഓണപ്പുടവ വാങ്ങി നൽകിയത് പ്രവാസി മലയാളിയാണ് മറ്റു സുമനസ്സുകളുടെ സഹായത്താലാണ് ഭക്ഷ്യധാന്യ കിറ്റ് സമാഹരിച്ച് ...തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ നഗരസഭാ കൗൺസിലർമാരാണ് ഉപകാരങ്ങൾ ഏറ്റുവാങ്ങി അർഹതപ്പെട്ടവർക്ക് നൽകിയത് എന്നുള്ളതും പ്രത്യേകതയായിരുന്നു....
പുനലൂർ ഒഫീഷ്യൽ പ്രസിഡണ്ട് പവിരാജ് ഗുരുകുലം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ മനോജ് വന്മള സ്വാഗതം പറഞ്ഞു.. പുനലൂർ നഗരസഭ ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി നാഥ്, പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർഷ, KJU താലൂക്ക് പ്രസിഡണ്ട് വി വി ഉല്ലാസ് രാജ് തുടങ്ങിയവർ സംസാരിച്ചു ...150 പേർക്കാണ് ഓണപ്പുടവയും ടോയി കാറും വിതരണം ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.