ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ സ്റ്റേഷനിൽ സി.പി.ഐ. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം.

പുനലൂർ സ്റ്റേഷനിൽ സി.പി.ഐ. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം.
പ്രവർത്തകരും പോലീസും ഇരുഭാഗത്തുമായി സംഘടിച്ചത് സ്റ്റേഷന് മുന്നിൽ ഒരു  മണിക്കൂറോളം സംഘർഷാവസ്ഥയുണ്ടാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അപകടവും അതിനെ തുടർന്നുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ഒരു എ.ഐ.വൈ.എഫ്. പ്രവർത്തകനെ പേലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ജാമ്യവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ എ.ഐ.വൈ.എഫ്. മണ്ഡലം നേതാവ് ശ്യാം രാജിനെ പുനലൂർ എസ്.ഐയും, എ.എസ്.ഐയും ചേർന്ന് അകാരണമായി അസഭ്യം പറഞ്ഞു എന്നാരോപണം ഉണ്ടായി . ഇത് ചോദ്യം ചെയ്തു സി.പി.ഐയുടെ മുതിർന്ന നേതാക്കളെയും എസ്.ഐയും സംഘവും അസഭ്യം വിളിച്ചത്രേ . പൊതുപ്രവർത്തകരെ അവഹേളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.അജയപ്രസാദിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളും പ്രവർത്തകരും സ്റ്റേഷനിലെത്തുകയും പോലീസുകാരുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പോലീസുകാർ നേതാക്കളോട് തട്ടിക്കയറിയതോടെ ഇരുഭാഗത്തും അസഭ്യം വിളിയും വാക്കേറ്റവും ഉണ്ടായത്രേ. പ്രകോപിതരായ പ്രവർത്തകർ പോലീസുകാരെ സ്റ്റേഷനിൽ കയറി തിരിച്ചും തെറിയഭിഷേകം നടത്തി. സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ സ്റ്റേഷൻ ഹെഡ് ഓഫീസർ ബിനുവർഗീസ് സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. എസ്‌.ഐയും സംഘവും സ്റ്റേഷനിൽ എത്തുന്ന പൊതുപ്രവർത്തകരോടും പൊതുജനങ്ങളോടും മോശമായി പെരുമാറുന്നത് പതിവാണെന്നും ഇത് കാരണം വനിതാ പോലീസുകാർക്ക് സ്റ്റേഷനിൽ ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. എസ്‌.ഐയുടെയും എ.എസ്‌.ഐയുടെയും സഭ്യമല്ലാത്ത പെരുമാറ്റത്തിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു. സി.പി.ഐ. നേതാക്കളായ കെ.രാധാകൃഷ്ണൻ, വി.പി. ഉണ്ണികൃഷ്ണൻ, ജെ.ഡേവിഡ്, ജ്യോതി, വി.എസ്‌.പ്രവീൺകുമാർ എന്നിവർ ഉൾപെടെ 20 ഓളം സി പി ഐ പ്രവർത്തകർ കൊതിരെ കേസ് എടുത്തു.
പോലീസ്‌ അസഭ്യം പറഞ്ഞിട്ടില്ല എന്നും ഒരാളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട്.പോലീസ്‌ സ്റേഷനില്‍ അതിക്രമിച്ചു കയറാന്‍ നേതാക്കള്‍ ശ്രമിക്കുകയും സെല്ലില്‍ ഉണ്ടായിരുന്ന ആളെ മോചിപ്പിക്കാനും ശ്രമിച്ചതായി സി.ഐ ബിനു വര്‍ഗീസ്‌ പറഞ്ഞു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.