TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ തടയണയ്ക്ക് ഉയരം കൂടിയില്ല, പദ്ധതി ഒലിച്ചുപോയോ?

കൊല്ലം: കല്ലടയാറ്റില്‍ പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപത്തെ തടയണയുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം നടപ്പായില്ല. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമത്തിനും ഇത് കാരണമാകും. ബ്രിട്ടീഷ് ഭരണ കാലത്താണ് കല്ലടയാറിന് മദ്ധ്യേ കരിങ്കല്‍ കെട്ടി തടയണ നിര്‍മ്മിച്ചത്. ഇതിന് വേണ്ടത്ര ഉയരമില്ലാത്തതിനാല്‍ കാലവര്‍ഷത്തില്‍ കല്ലടയാറിലെ വെള്ളം വേണ്ടത്ര തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. പുനലൂര്‍ നഗരസഭാ പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെളള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കല്ലടയാറ്റിലെ ജലനിരപ്പ് താഴുന്നതോടെ വാട്ടര്‍ അതോറിട്ടിയുടെ പമ്ബിംഗ് മുടങ്ങുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യും. താത്കാലിക പരിഹാരമായി വേനലില്‍ നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ മണല്‍ചാക്കുകള്‍ അടുക്കി ഉയരം വര്‍ദ്ധിപ്പിച്ച്‌ വെള്ളം തടഞ്ഞു നിര്‍ത്തും. കാലവര്‍ഷം ആരംഭിക്കുന്നതോടെ മഴവെള്ളപ്പാച്ചിലില്‍ മണ്‍ചാക്കുകള്‍ ഒലിച്ച്‌ പോകും.
പദ്ധതി എങ്ങോട്ട് പോയി?
തടയണ പുനരുദ്ധരിക്കുന്നതിനും ഉയരം കൂട്ടുന്നതിനുമായി രണ്ട് കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.രാജു പുനലൂരിലെ പൊതുചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് 70.5 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതിന് ഭരണാനുമതി ആയിട്ട് പത്ത് മാസം പിന്നിടുന്നു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
110 വര്‍ഷത്തിലധികം പഴക്കമുള്ള തടയണ പുനലൂര്‍ പേപ്പര്‍ മില്ലിലേക്ക് വെള്ളമെടുക്കാന്‍ നിര്‍മ്മിച്ചതാണ്. 56 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും മൂന്നര മീറ്റര്‍ ഉയരവുമുണ്ട്. കരിങ്കല്ല് കൊണ്ട് സിമന്റ് ഉപയോഗിക്കാതെയാണ് നിര്‍മ്മിതി. മനോഹരമായി കൊത്തിയെടുത്ത കല്ലുകള്‍ അടുക്കി അവയില്‍ ദ്വാരമുണ്ടാക്കി ഈയം ഉരുക്കിയൊഴിച്ചാണ് ഉറപ്പിച്ചത്. 1992ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 60 സെന്റീമീറ്റര്‍ വരുന്ന രണ്ടുവരി കല്ലുകള്‍ ഒലിച്ചുപോയി. അതോടെ ഉയരം കുറഞ്ഞു. ഇനി കോണ്‍ക്രീറ്റ് ചെയ്ത് 75 സെന്റീമീറ്റര്‍ കൂടി ഉയരം കൂട്ടാനാണ് തീരുമാനമെടുത്തത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്നകാര്യത്തില്‍ പിന്നീട് പുരോഗതിയുണ്ടായില്ല.
അടുത്ത വേനലിലും രൂക്ഷമായ ജല ക്ഷാമം

തടയണയുടെ ഉയരം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത വേനലിലും രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടേണ്ടിവരുമെന്നാണ് നഗരവാസികള്‍ പറയുന്നത്. കനത്ത വേനലില്‍ കല്ലടയാറ്റില്‍ വാട്ടര്‍ അതോറിട്ടി സ്ഥാപിച്ചിട്ടുളള കൂറ്റന്‍ കിണറുകള്‍ വെള്ളം കുറഞ്ഞ് തെളിയുന്നതോടെയാണ് പമ്ബിംഗ് നിലയ്ക്കുന്നത്.കല്ലടയാറ്റില്‍ നിന്നു പമ്ബ് ചെയ്യുന്ന വെള്ളം പുനലൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ കൂറ്റന്‍ ടാങ്കില്‍ ശേഖരിച്ച ശേഷമാണ് പ്രദേശത്തെ 35 വാര്‍ഡുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നത്.

വേനലില്‍ രണ്ട് മാസത്തോളം ഇടവിട്ട ദിവസങ്ങളില്‍ നഗരസഭാ പ്രദേശങ്ങളിലെ ജുദ്ധജല വിതരണം വര്‍ഷങ്ങളായി മുടങ്ങുകയാണ്.ഇത് കാരണം പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയടക്കമുളള സ്ഥാപനങ്ങളും താമസക്കാരും ഏറെ നാളായി ദുരിതമനുഭവിച്ച്‌ വരികയാണ്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.