കൊല്ലം കുളത്തൂപ്പുഴ റിഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ ആയിരനല്ലൂർ എസ്റ്റേറ്റിൽ
രണ്ട് സി ഐ റ്റി യു തൊഴിലാളികൾക്ക് വെട്ടേറ്റു.ഐ.എന്.ടി.യു.സിയിൽ നിന്നും പാർട്ടി മാറി സി ഐ റ്റി യുവിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു സി പി എം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആയിരനല്ലൂർ 8=ാാം ബ്ലോക്കിലെ സി ഐ ടി യു തൊഴിലാളികളായ കുമാർ , വിജയൻ എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിജയനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രേവേശിപ്പിച്ചു.
സി ഐ റ്റി യു പ്രവർത്തകരെ വെട്ടിയ കേസിൽ ഐ എൻ ടി യു സി ആർ പി എൽ എസ്റ്റേറ്റ് യൂണിയൻ ജനറൽ കൺവീനർ ഡെനിമോൻ,ഡെനിമോന്റെ പിതാവ് യേശുദാസ് എന്നിവരെ ഏരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. യേശുദാസിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് ആക്രമത്തിൽ യേശുദാസിനും പരിക്കേറ്റിരുന്നു.
കുറച്ചു നാളുകൾക്കു മുന്നേ ഐഎൻ ടിയു സി യിൽ നിന്നും പത്തോളം കുടുംബങ്ങൾ. സി ഐ ടി യു വിൽ ചേർന്നിരുന്നു ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടി പരിക്കേൽപ്പിച്ചതെന്നു വെട്ടേറ്റ കുമാറിന്റെ ഭാര്യ വനിതയും, സി.പി.എം ആരോപിക്കുന്നു.
കുമാറിന്റെ കൈയ്യ് വെട്ടേറ്റ് അറ്റു പോകുന്ന നിലയിലാണ്.കുമാറിനെ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചു അടിയേന്തര ശസ്ത്രക്രിയ നടത്തി.
തലയ്ക്കു വെട്ടേറ്റ വിജയനെ പുനലൂർ താലൂക്ക് ഗവർമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംസ്ഥാന വ്യാപമായി കോൺഗ്രസ് നടത്തുന്ന ആസൂത്രിത അക്രമത്തിന്റെ ഭാഗമാണ് ആർ പി എൽ എസ്റ്റേറ്റിലെ ഐഎൻ ടി യുസി ജനറൽ കൺവീനർ കൺവീനറുടെ നേതൃത്വത്തിൽ നടന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുവാനും പ്ലാന്റേഷൻ വർക്കേഴ്സ് യുണിയൻ
(സി ഐ ടി യു ) നേതൃത്വത്തിൽ സെപ്തംബർ 3 ന് ജില്ലയിലെ തോട്ടം മേഖലയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂണിയൻ ജില്ലാസെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു.എന്നാൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അതിരിൽ നിൽക്കുന്ന വേലിയെ സംബന്ധിച്ച തർക്കമാണ് അക്രമത്തിനിടയാക്കിയതെന്നുംഅല്ലാതെ രാഷ്ട്രീയവിഷയമല്ലെന്നും കോൺഗ്രസ്നേതാക്കൾ പറഞ്ഞു.പാർട്ടി മാറിയതിൽ ഉള്ള വൈരാഗ്യമാണ് തങ്ങളെ ആക്രമിക്കാൻ കാരണമെന്നു വെട്ടേറ്റ കുമാർ ഏരൂർ പോലീസിന് മൊഴി നൽകി. ഇതിന്റ അടിസ്ഥാനത്തിൽ ഏരൂർ പോലീസ് കേസെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ