TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വികസനം മുരടിച്ച ആർപിഎൽ ഗ്രാമം. തകര്‍ന്ന ലയങ്ങളില്‍ നരകയാതനായി തൊഴിലാളികളുടെ ജീവിതം.

വികസനം മുരടിച്ച ആർപിഎൽ ഗ്രാമം. തകര്‍ന്ന ലയങ്ങളില്‍ നരകയാതനായി തൊഴിലാളികളുടെ ജീവിതം.കൊല്ലം കുളത്തൂപ്പുഴയില്‍ പ്രതാപകാലത്ത് സർക്കാരിന് ലക്ഷങ്ങളുടെ വരുമാന നേട്ടം വർഷം തോറു നൽകിയിരുന്ന ആര്‍.പി.എസ്റ്റേറ്റ് തൊഴിലാളികളുടെ കാര്യമിന്നു എറെ കഷ്ടം. ശ്രീലങ്കൻ അഭയാർത്ഥികളായി പുനരധിവസിപ്പിക്കപ്പെട്ട ആയിരകണക്കിനു വരുന്ന തൊഴിലാളി കുടുംബങ്ങളാണ് നാടിൻെറ വികസന മുരടിപ്പിൽ ദുരിതം അനുഭവിക്കുന്നത്.ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോൾ ശ്രീലങ്കയും ഇൻഡ്യയുമായി ഒപ്പുവച്ച കരാറിൻെറ അടിസ്ഥാനത്തിലാണ് ശ്രീലങ്കയിൽ നിന്നും തമിഴ്വംശചരായ കുടുംബങ്ങളെ കുളത്തൂപ്പുഴ കൂവക്കാട്ടിലും,ആയിരനല്ലൂരുമായി പുനരധിവസിപ്പിച്ചത്. ഹെക്ടർക്കണക്കിനു വരുന്ന വനഭൂമി വെട്ടിതെളിച്ച് റബ്ബർ നട്ടുപിടിപ്പിച്ച് പരിപാലിച്ചാണ് ഇവരുടെ ഉപജീവനത്തിനും അന്നത്തിനുമായി അന്ന് സർക്കാർ വഴി ഒരുക്കിയത്.പുനരധിവാസ സമയത്ത് പാർപ്പിടവും കുടിവെളളവും തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനായി പളളിക്കൂടവും ആരോഗ്യപരിപാലനത്തിനായി ആശുപത്രിയും പണിതു നൽകി. എസ്റ്റേറ്റിനുളളിലെ വിവിധ കോളനികളിൽ അധിവസിക്കുന്ന ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടുവാൻ ഒരുക്കിനൽകിയ ഗതാഗത സംവിധാനങ്ങളും മികച്ചതായിരുന്നു എന്നാൽ ഇവയെല്ലാം ഇപ്പോള്‍ തകർച്ചയിലായിട്ടു നാളുകളേറെ. ജനിച്ചകുലം ഏതെന്നു തെളിയിക്കാനാവാതെ തൊരുവിലറങ്ങി സമരചെയ്യേണ്ടിവന്ന ഗതികേടും ഇവർക്കുണ്ടായി. കാലങ്ങളിത്രയേറെ പിന്നിട്ടിട്ടും ഇന്നും തുശ്ചമായവേതനത്തിനു പണി എടുക്കുന്ന ഇവർക്ക് മറ്റ് ജനവിഭാഗങ്ങളെപോലെ സാമൂഹ്യ പുരോഗതിയും ഉയർച്ചയും ഉണ്ടായിട്ടില്ലന്നതാണ് ഏറെ കഷ്ടം. പൊതു മേഖലയിൽ പണി എടുക്കുന്നതിനാൽ ഇവരുടെ റേഷൻ കാർഡും വെളുപ്പണിഞ്ഞു ഇതോടെ സർക്കാരിൽ നിന്നോമറ്റോ ഒരു ആനുകൂല്യത്തിനു ഇവിടുത്തുകാർ അർഹരല്ല. അതിനാൽ തന്നെ എന്നും ഗതിപിടിക്കാതെ കഴിയാൻ വിധിക്കപ്പെട്ട ഇവരുടെ ദുരിതജീവിത കഥ ആരറിയാൻ ........പരാധീനതകൾ ഏറെ ഉണ്ടെങ്കിലും പഠനകാര്യത്തിൽ തൊഴിലാളികളുടെ മക്കൾ ഒട്ടും പിന്നിലല്ല. മലയാളം മീഡിയം ഇല്ലാത്തതിനാൽ കുട്ടികൾ കൊഴിഞ്ഞതോടെ തമിഴ് മീഡിയം സ്കൂൾ അടച്ച് പൂട്ടൽ ഭീഷണിയിൽ...........
തമിഴ് വംശചരായ ആർ.പി.എൽ തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന കൂവക്കാട് തമിഴ് മീഡിയം ഗവൺമെൻറ് ഹൈസ്കൂളിൽ പരാധീനതകൾ ഏറെ ഉണ്ടെങ്കിലും പഠിക്കാൻ ഇവിടുത്തെ കുട്ടികൾ ചുണകുട്ടികൾതന്നെ. അതിനാൽ തന്നെ കഴിഞ്ഞ പത്തുവർഷമായി സ്കൂളിന് നൂറ് മേനി സ്വന്തം.എന്നാൽ തമിഴ്മീഡിയമായതിനാൽ കേരളത്തിൽ ഉപരിപഠനത്തിനു സാധ്യത ഇല്ല. പി.എസ്.സി പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയത്തതിനാൽ തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ ജോലിസാധ്യത അന്യമാണ്. ഇതോടെ പലരും മറ്റു സ്കൂളുകളിലേക്ക് ചേക്കേറി കഴിഞ്ഞു.ഇക്കുറി 78 വിദ്യർത്ഥികൾ മാത്രമാണ് ആകെ പ്രവേശനംഉറപ്പാക്കിയത്. മലയാളം മീഡിയം അനുവദിച്ച് സ്കൂളിനെ ഹയർസെക്കൻണ്ടറി നിലവാരത്തിൽ ഉയർത്തിയാൽ ഒരുപരുധിവരെ കൊഴിഞ്ഞ് പോക്ക് നിലനിർത്താനാകുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.കൂടാതെ ആസ്പറ്റോസ് പാകിയ കാലപ്പഴക്കം ചെന്ന സ്കൂൾ കെട്ടിടത്തിൽ കുട്ടികളെ ചേർത്ത് പഠിപ്പിക്കാൻ രക്ഷിതാക്കൾ ഒരുക്കവുമല്ല. സമീപത്തെ സ്കൂളുകളെല്ലാം ഹൈടെക്ക് നിലവാരത്തിലേക്ക് ഉയ‌ന്നപ്പോൾ ഇവിടുത്തുകാർക്ക് ഇതുവരെ ഒരു കമ്പ്യൂട്ടർ പോലും അധികൃതർ അനുവദിച്ച് നൽകിയില്ലന്നാണ് രക്ഷിതാക്കളുടെ പരാതി.
പൊട്ടിപൊളിഞ്ഞ ലയങ്ങലിലെ തൊഴിലാളികളുടെ ജീവിധം നരകതുല്യം.
പൊട്ടിതകർന്ന കോർട്ടേഴുസുകൾ അടച്ചുറപ്പില്ലാത്ത വാതിലുകൾ,മഴക്കാലമായാൽ വീടിനുളളിലാകെ വെളളകെട്ട്. നാലുപേർക്ക് താമസിക്കാനായി അനുവദിച്ച താമസ സ്ഥലത്തിപ്പോൾ മൂന്നു തലമുറയിലുളളവർ അന്തി ഉറങ്ങുന്നു. ആർ.പി.എൽ എസ്റ്റേറ്റ് തൊഴിലാളികളുടെ താമസ സ്ഥലത്തിൻെറ അസ്ഥ ഇതാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പു നാലോ, അഞ്ചോ പേര്‍ അടങ്ങുന്ന കുടുംബത്തിനായി സർക്കാർ അനുവദിച്ചുനൽകിയ ക്വോർട്ടേഴ്സുകളിൽ ഇന്ന് അന്തിയുറങ്ങുന്നത് എട്ടും പത്തും പന്ത്രണ്ടും  പേരാണ്. മറ്റൊരിടത്തേക്കു പോകാനൊരിടമോ, ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത ഞങ്ങള്‍ക്ക് ഇതല്ലാതെ മറ്റ് മാർഗ്ഗവുമില്ല. മക്കൾ പ്രായ പൂർത്തിയായി വിവാഹിതരായാൽ ക്വോർട്ടേഴ്സിനോട് ചേർന്നു ഇവർതന്നെ കെട്ടി മറച്ച് മറ്റൊരു ചായ്പ്പ് ഒരുക്കും പിന്നീട് അവിടയാണ് ഇവരുടെ മധുവിധു. ആസ്പറ്റോസ് പാകിയ കെട്ടിടത്തിൻെറ മേൽക്കൂരക്ക് താഴെ വർഷങ്ങളായുളള അന്തി ഉറക്കം പലരേയും രേഗികളാക്കി. കലപ്പഴക്കത്താൽ എന്നേ ഇവ മാറ്റി പുതിയ സംവിധാനം ഒരുക്കേണ്ടുന്ന കാലം കഴിഞ്ഞു. കെട്ടിടം പഴക്കം ചെന്ന് തകർന്നതോടെ ഇലക്ട്രിക് സംവിധാനങ്ങൾ തകരാറിലായതിനാൽ  വൈദ്യുതി ബില്ലുകൾ താങ്ങാവുന്നതിലും അപ്പുറം.ഇത്തരം വിഷയങ്ങലില്‍ ശാശ്വതപരിഹാരം കണ്ടെത്തി തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗം മെച്ചപ്പെടുത്തണം കൂവക്കാട് കോളനിയിലെ താമസക്കാരിയായ തൊഴിലാളി വീട്ടമ്മ അമൃത പറയുന്നു.
 ...........പുതിയ പുനരധിവാസ പാക്കേജ് നടപ്പിലാക്കണം ............
കേരളത്തിലെ ഏറ്റവും മാതൃക പരമായി പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായിരുന്ന  ആർ.പി.എൽ. ഇപ്പോൾ സാമ്പത്തിക തകർച്ച കാരണം തൊഴിലാളി കളുടെ ക്വോർട്ടേഴ്സുകൾ അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. പുനരധിവാസത്തിന് സൌകര്യം ഒരുക്കിയിരുന്ന സ്ഥാപനത്തിന്‍റെ തുടക്കത്തില്‍ നടപ്പിലാക്കിയ അടിസ്ഥാനപരമായ യാതൊരു മുന്നൊരുക്കങ്ങളൊന്നും  ഇന്ന് നിലവിലില്ല.  അതിനാല്‍തന്നെ സര്‍ക്കാര്‍ ഇടപെട്ട് പുതിയ പുനരധിവാസ പാക്കേജും പദ്ധതികളും  തയ്യാറാക്കി തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി പ്രദേശവാസികളുടെ ക്ഷേമവും നാടിന്‍റെ വികസനവും ഉറപ്പാക്കണം.  ആര്‍.പി.എല്‍. തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നു
 .........ഡോക്ടറെ നിയമിച്ച് കിടത്തിചികിത്സിക്ക് സൌകര്യം ഉറപ്പാക്കണം.......ൊഴിലാളികളുടെ ചിക്തസക്കായുളള ആശുപത്രിയില്‍ കാലങ്ങളായ ഡോകടറുടെ സേവനമില്ല. അത്യാവശ്യം ജീവനക്കാരുടെ സൗകര്യങ്ങളൊക്കെ സജ്ജം. എന്നാല്‍ എസ്റ്റേറ്റ് ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കിയിട്ട് കാലങ്ങളേറെയായി. പനി ബാധിച്ച് എത്തുന്നവരെപ്പോലും തുടര്‍ചികിത്സക്കായി 33 കിലോമീറ്റര്‍ അകലെയുളള പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കോ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ അയയ്ക്കുന്നതാണ് പതിവ്. മുമ്പ് എല്ലാ രോഗങ്ങള്‍ക്കും മതിയായ ചികിത്സ ലഭ്യമാക്കിയിരുന്ന ആശുപത്രിയിലിപ്പോള്‍ മതിയായ സേവനവും അടിസ്ഥാന സൗകര്യവുമില്ല. ഇലക്ട്രിക് വയറിങ്ങിലെ അപാകത മൂലം ലൈറ്റും ഫാനുമുള്‍പ്പടെ പ്രവര്‍ത്തിക്കാതായിട്ട് നാളുകളായി. ആംബുലന്‍സും ഡ്രൈവറും ലഭ്യമാണെങ്കിലും പലപ്പോഴും സേവനം കിട്ടാറില്ല. മറ്റ് ആശുപത്രികളിലേയ്ക്ക് പോകണമെങ്കില്‍ പകരം വാഹനം തേടണം. ആശുപത്രിയും പരിസരവും കാടുകയറി പാമ്പുവളര്‍ത്തല്‍ കേന്ദ്രമായിനശിക്കുന്നതാണ് അവസ്ഥ. അടിയന്തിരമായി മാനേജ്മെന്‍റ് ഇടപെട്ട് തൊഴിലാളികളുടെ ആധുരസേവനം ഉറപ്പാക്കണമെന്ന ആവശ്യവും ഉടരുന്നുണ്ട്
 
കുടിവെളളത്തിന് പരിഹാരംകാണണം.മഴക്കാലമെത്തി നാട്ടിലാകെ നീരുറവകൾ നിറഞ്ഞിട്ടും ഒരിറ്റ് ദാഹ നീരിനായി കാത്തിരിക്കുകയാണ്  ആർ.പി.എൽ ഗ്രാമം. തുണി അലക്കാനും കുളിക്കാനുമായി വാഹനം കരാറെടുത്ത് ജലമുളള നാട് അന്വോഷിച്ച് അലയേണ്ടുന്ന ഗതികേട് മറ്റാർക്കുണ്ടാകരുതെന്നാണ് തൊഴിലാളികൾ സഹതപിക്കുന്നത്. എസ്റ്റേറ്റിനുളളിലെ അഭയഗിരി, തേക്കുമല, വൺസി, ടുഎഫ്, ടുജെ തുടങ്ങി ഒട്ടുമിക്ക കോളനികളിലെല്ലാം തന്നെ പലപ്പോഴും കുടിവെളളം നിലക്കുന്നതാണ് അവസ്ഥ.കിണറ്റിൽ നീരുറവ കുറഞ്ഞതാണ് പമ്പിംഗ് ഇടയ്ക്ക് മുടങ്ങുന്നതെന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ ഇത് എന്നുവരെ തുടരുമെന്നതിനോ പകരം സംവിധാനം ഒരുക്കുന്നതിനോ നടപടിയായിട്ടുമില്ല. എസ്റ്റേറ്റിനുളളിൽ തന്നെ ഒട്ടേറെ കിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നുണ്ട് ഇവ വൃത്തിയാക്കി കുടിവെളളക്ഷാമത്തിന് ശാശ്വതപരിഹാഗം കാണണമെന്നാണ് തൊഴിലാലികളുടെ ദീര്‍ഘനാളായുളള ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.