TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മഴ എത്തിയതോടെ നെല്‍പാടങ്ങൾ ഒരുക്കാൻ തയാറെടുക്കുകയാണ് അതിർത്തിയിലെ തമിഴ് കർഷകർ.

മഴ എത്തിയതോടെ നെല്‍പാടങ്ങൾ ഒരുക്കാൻ തയാറെടുക്കുകയാണ് അതിർത്തിയിലെ തമിഴ് കർഷകർ.

ഓണകാലത്തെ വെയിലിനു ശേഷം വൈകി എത്തിയ മഴയിൽ പ്രതീക്ഷ അർപ്പിച്ചാണ് കർഷകർ നിലം ഒരുക്കുന്നത്.  കേരള അതിർത്തിയായ പുളിയറ, ചെങ്കോട്ട, പമ്പിളി, കടയനെല്ലൂർ മേഖലയിൽ കർഷകർ ആണ്  ഈ കഴിഞ്ഞ ദിവസങ്ങളിൽ നിലം ഒരുക്കൽ ജോലികൾ  ആരംഭിച്ചത്. കേരളത്തിലെ സമാന കാലാവസ്ഥ ഉള്ള അതിർത്തിയിൽ കഴിഞ്ഞ ഒരാഴ്ചയായി നല്ല  മഴ ലഭിക്കുന്നുണ്ട്. ചെറിയ നെൽപാടങ്ങൾ ഉള്ള കർഷകരാണ് ഇപ്പോൾ നിലം ഒരുക്കി തുടങ്ങിയിരിക്കുന്നത്.

തീരെ ചെറിയ പാടങ്ങൾ സ്വന്തമായി ഉള്ളവർ കാളകളേ കൊണ്ട് ഉഴുതും, ഇടത്തരം പാടങ്ങൾ ഉള്ളവർ ട്രാക്ടർ കൊണ്ട് ഉഴുതുമാണ് നിലം ഒരുക്കുന്നത്. പോയ വർഷം മുതൽ തമിഴ് നാട് സർക്കാർ നെൽകൃഷി പ്രോത്സാഹിപ്പിക്കാനായി വിത്ത് മുതൽ വളം വരെ സബ്‌സിഡി നൽകിയിരുന്നു.

ഒപ്പം നെല്ല് സംഭരിക്കാൻ സർക്കാർ മുൻകൈയും എടുത്തിരുന്നു. പോയ വർഷം നെൽ  കർഷകർക്ക് ലാഭം ഉണ്ടായതിന്റെ  അടിസ്ഥാനത്തിൽ ആണ് അതിർത്തിയിൽ നെൽ കൃഷി ചെയ്യാൻ കൂടുതൽ  കർഷകർ ഇപ്പോൾ ഉത്സാഹിക്കുന്നത്.

മഴ ലഭികാതെ  കൃഷിക്കു ആവശ്യമായ ജലം വൈദ്യുതി ചിലവാക്കി ഉപയോഗിക്കുമ്പോൾ കർഷകരുടെ ലാഭം കുറയും. നിലം ഒരുക്കുന്നതിനു മുൻപ് നല്ല മഴയും, നെല്ല് വിലയുമ്പോൾ നേരിയ മഴയും, നെല്ല് വിളഞ്ഞു കഴിഞ്ഞാൽ മഴ കുറയുകയും ചെയ്യുന്നതാണ് കർഷകർക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ.

കോവിഡ് മഹാമാരിയുടെ ദുരിതത്തിന്റെ നടുവിൽ സുഗമമായി കൃഷി ചെയ്യാൻ സാഹചര്യം ഉണ്ടാകും  എന്ന പ്രതീക്ഷയിലാണ് തമിഴ് കർഷകർ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.