അഞ്ചൽ വാളകത്ത് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ.
തിരുവോണദിവസം രാത്രി 9 മണിയോടെയാണ് വാളകം ഭാഗത്ത് കുഞ്ഞപ്പൻ എന്ന ആളുടെ വീട്ടിൽ താമസിച്ചുവന്നിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശിയായ ഉണ്ണി കഴുത്തിൽ കയർ മുറുക്കിയും നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേരെ കാണാനില്ലന്നുള്ള വിവരമറിയുകയും ഒരാളെ സംഭവ ദിവസം തന്നെ പിടികൂടുകയും ചെയ്തു. .
കൊല നടത്തിയതിന്റെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ പത്തനാപുരം സ്വദേശിയായ ജോസിനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. മറ്റ് രണ്ടുപേർ ഒളിവിൽ കഴിഞ്ഞു വരവേയാണ് പോലീസിന്റെ പിടിയിലാവുന്നത്.
പെരുമണ്ണൂർ രാജി ഭവനിൽ 40 വയസുള്ള രാജീവ് , വാളകം വാലിക്കോട്ടു ഉഷസ്സിൽ അഭിലാഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
മദ്യപാനത്തിനിടെ ജോസും, അഭിലാഷും, രാജീവും ഉണ്ണിയുമായി വാക്കുതർക്കം ഉണ്ടാവുകയും മൂവരും ചേർന്ന് ഉണ്ണിയെ മർദ്ദിക്കുകയും കഴുത്തിൽ കയർ മുറുക്കിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ