TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആണ്‍കുഞ്ഞാണോ എന്നറിയാന്‍ യുവതിയുടെ വയര്‍ കീറി നോക്കി​ ; ഭര്‍ത്താവ് അറസ്റ്റില്‍

 
ആണ്‍കുഞ്ഞാണോ എന്നറിയാന്‍ യുവതിയുടെ വയര്‍ കീറി നോക്കി​ ; ഭര്‍ത്താവ് അറസ്റ്റില്‍. ലഖ്‌നൗ : കുട്ടി ആണാണോ എന്നറിയാന്‍ ഗര്‍ഭിണിയായ യുവതിയുടെ വയറുകീറി പരിശോധിച്ച്‌ ഭര്‍ത്താവ്. ഉത്തര്‍പ്രദേശ്​ ബുഡോനിലെ നേക്​പൂരില്‍ ശനിയാഴ്​ചയായിരുന്നു സംഭവം​. ഏഴ്​ മാസം ഗര്‍ഭിണിയായ 35കാരിക്കാണ്​ ദുരനുഭവമുണ്ടായത്​. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ക്ക് അഞ്ചുപെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായപ്പോള്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ആണാണോ എന്നറിയാനാണ് ഭര്‍ത്താവ് ക്രൂരകൃത്യം നടത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 35 കാരിയുടെ വയര്‍ കീറിയത്. യുവതിയെ പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പന്നാലാല്‍ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ആണ്‍കുഞ്ഞ്​ പിറക്കണമെന്ന്​ പന്നാലാല്‍ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗര്‍ഭപാ​ത്രത്തില്‍ ആണ്‍കുഞ്ഞാണോ ഉള്ളതെന്നറിയാനാണ്​ അയാള്‍ വയര്‍ കീറിയ​െതന്ന്​​ യുവതിയുടെ കുടുംബം ആരോപിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.