TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രാജ്യത്തിന് വേണ്ടി വീരമ്യത്യൂ വരിച്ച അഞ്ചല്‍ വയല സ്വദേശി ലാന്‍സ് നായിക് അനീഷ് തോമസിന്റെ ഭൗതികശരിരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്ക്കരിച്ചു.

രാജ്യത്തിന് വേണ്ടി വീരമ്യത്യൂ വരിച്ച അഞ്ചല്‍ വയല സ്വദേശി ലാന്‍സ് നായിക് അനീഷ് തോമസിന്റെ ഭൗതികശരിരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്ക്കരിച്ചു.അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് അനീഷിന്റെ വീട്ടിലും സംസ്കരാച്ചടങ്ങുകള്‍ നടന്ന പള്ളിയിലും എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മൂന്ന് മണിയോടെയാണ് അനീഷിന്‍റെ മൃതദേഹം വയലായില്‍ എത്തിച്ചത്.തുറന്ന സൈനിക വാഹനത്തിലാണ് അനീഷിന്‍റെ മൃതദേഹം ജന്മനാട്ടിലെ വീട്ടിലേക്ക് കൊണ്ട് വന്നത്. സൈനീകരും ഭൗതികശരിരത്തെ അനുഗമിച്ചിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് അവസരം ഇല്ലായിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത പ്രാര്‍ഥന ചടങ്ങുകള്‍ക്ക് ശഷം മൃതദേഹം പള്ളിയില്‍ എത്തിച്ചു.ജില്ലാഭരണകൂടം ജനപ്രതിനിധികള്‍ നാട്ടുകാര്‍ പൊലീസ് എന്നിവര്‍ മര്‍ത്തസ് മുനി ഇടവകപള്ളിയില്‍ വച്ചാണ് അന്തിമ ഉപചാരം അര്‍പ്പിച്ചത്. അന്ത്യശുശ്രൂഷക്ക് ശേഷം പൂര്‍ണ സൈനീക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.