ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കണ്ണനെല്ലൂരിൽ നിന്നും കഴിഞ്ഞാഴ്ച്ച കാണാതായ വയോധികനെ കൊല ചെയ്തു പൊട്ടകിണറ്റില്‍ തള്ളി

കണ്ണനെല്ലൂരിൽ നിന്നും കഴിഞ്ഞാഴ്ച്ച കാണാതായ വയോധികനെ കൊല ചെയ്തു വെള്ളച്ചാല്‍ പൊട്ടകിണറ്റില്‍ തള്ളി . സുഹൃത്തുകൾ പിടിയിൽ.

കണ്ണനെല്ലൂർ മുട്ടക്കാവ് വടക്കേടത്ത് വീട്ടിൽ 60 വയസുള്ള ഷൗക്കത്തലിയാണ്  എരൂര്‍ മണലില്‍ വെള്ളച്ചാലില്‍ റബർത്തോട്ടത്തിലെ കിണറ്റിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടത്തിയത്. സംഭവത്തിൽ സുഹൃത്തുക്കളായ ഏരൂർ വെള്ളച്ചാൽ പുത്തൻ വീട്ടിൽ ഷൈജു, മണലിൽ അനീഷ് ഭവനിൽ അനീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 28 ന് കാട കോഴികളെ വാങ്ങുവാനെന്ന് പറഞ്ഞ പ്രതികൾ ഷൗക്കത്തലിയെ വിളിച്ചു കൊണ്ടു വരികയായിരുന്നു. അന്ന് രാത്രിയോടെ ഷൈജുവിൻ്റെ വീട്ടിൽ വെച്ച് മദ്യപിച്ചുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം പ്രതികൾ ഇവരുവരും ചേർന്ന് മൃതദേഹം വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ റബർത്തോട്ടത്തിൽ ഉപേക്ഷിച്ചു. ഷൗക്കത്തലിയുടെ മകൻ നൽകിയ പരാതിയിൽ നടത്തിയ അനേഷ്വണത്തിൽ സുഹൃത്തുക്കളെ തുടർച്ചയായി ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

എ സി പി ഷൈനു തോമസ്, ഡോഗ്‌ സ്ക്വാഡ്, വിരൽ അടയാള വിദഗ്തർ, പുനലൂർ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.