TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ അടല്‍ തുരങ്കത്തില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍

റോത്താംഗ് | പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ച്‌ 72 മണിക്കൂറിനുള്ളില്‍ റോത്താംഗിലെ അടല്‍ തുരങ്കത്തില്‍ നടന്നത് മൂന്ന് അപകടങ്ങള്‍. മൂന്ന് അപകടങ്ങളും സംഭവിച്ചത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്കും വിനോദസഞ്ചാരിക്കുമാണ്. അശ്രദ്ധമായി വാഹനമോടിച്ചവര്‍ക്കാണ് അപകടമുണ്ടായത്. ചിലര്‍ ടണലിലൂടെയുള്ള നിശ്ചിത വേഗപരിധിയായ 80 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ വാഹനമോടിക്കുകയും മറ്റുചിലര്‍ ടണലില്‍ നിര്‍ത്തി സെല്‍ഫി എടുക്കുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയത്.

ഒറ്റ ദിവസത്തിലാണ് മൂന്ന് അപകടവും നടന്നതെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ചീഫ് എഞ്ചിനിയര്‍ ബ്രിഗേഡിയര്‍ കെ പി പുരുഷോത്തമന്‍ പറഞ്ഞു. 3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയാണിത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് പത്തു വര്‍ഷം കൊണ്ട് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചുചാട്ടമുണ്ടാക്കുന്ന റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ഒക്ടോബര്‍ മൂന്നിനാണ്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.