*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ആമസോണ്‍.

ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ആമസോണ്‍.ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും ഉല്‍പ്പനങ്ങളുടെ മികച്ച വിതരണം ഉറപ്പാക്കുന്നതിനുമായി വമ്ബന്‍ തൊഴിലവസരങ്ങളുമായി ആമസോണ്‍.

പുതിയ ജീവനക്കാര്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യുന്നതിനും, കയറ്റി അയയ്ക്കുന്നതിനും, വിതരണം ചെയ്യുന്നതിനും സഹായിക്കും.

ഇതിനുപുറമേ പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും നല്‍കുന്നു. ട്രക്കിങ് ജോലികള്‍, പാക്കേജിങ് വെണ്ടര്‍മാര്‍, ' ഐ ഹാവ് സ്പേസ്' വിതരണ പങ്കാളികള്‍, ആമസോണ്‍ ഫ്ളക്സ് പങ്കാളികള്‍, ഹൗസ് കീപ്പിംഗ് ഏജന്‍സികള്‍ എന്നിവ വഴിയാണ് ഈ പരോക്ഷ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്

ഈ മെയ് മാസത്തില്‍, ആമസോണ്‍ ഇന്ത്യ പ്രവര്‍ത്തന ശൃംഖലയിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും 70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക് ശൃംഖല എന്നിവയില്‍ തുടര്‍ച്ചയായുള്ള നിക്ഷേപങ്ങളിലൂടെ 2025 ഓടെ ഇന്ത്യയില്‍ 1 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ആമസോണ്‍ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്.

'ഈ ഉത്സവസീസണില്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്ന രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഉപഭോക്താക്കള്‍ക്ക് വേഗത്തിലും സുരക്ഷിതവും തുടര്‍ച്ചയായതുമായ ഈ കോമേഴ്സ് അനുഭവം പ്രദാനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഞങ്ങള്‍ ഒരുക്കുന്നത്.മഹാമാരി കാരണം നിത്യജീവിതത്തിന് ആവശ്യമായ വരുമാനം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'. എപിഎംസി, എംഇഎന്‍എ, എല്‍എടിഎം കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്‌ അഖില്‍ സക്സേന പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആമസോണ്‍ പുതിയതായി 10 ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നിലവിലുള്ള 7 കേന്ദ്രങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. നിലവില്‍ കമ്ബനിക്ക് 32 ദശലക്ഷം ക്യുബിക് ഫീറ്റ് സ്റ്റോറേജും, ആറരലക്ഷം വില്പനക്കാരും ഉണ്ട്‌. സോര്‍ട്ട് സെന്ററുകളുടെ വിപുലീകരണവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 19 സംസ്ഥാനങ്ങളിലായി അഞ്ച് പുതിയ സോര്‍ട്ട് സെന്ററുകള്‍ ആരംഭിക്കുകയും നിലവിലുള്ള എട്ടെണ്ണം വിപുലീകരിക്കുകയും ചെയ്തു . ആമസോണ്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും വിതരണ പങ്കാളികളുടേതുമായ 200 കേന്ദ്രങ്ങള്‍ വഴി വിപണന അടിസ്ഥാനസൗകര്യം വിപുലീകരിച്ചിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.