TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ ഭിന്നശേഷിക്കാരനായ യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ച് അവശനാക്കി.

അഞ്ചൽ ഭിന്നശേഷിക്കാരനായ യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ച് അവശനാക്കി. നെടുങ്ങോട്ട് കോണത്ത് ബുധൻ വൈകിട്ട് 4 മണിയോടെ യുവാവിനെ സംഘം ചേർന്ന് മർദിക്കുന്നുവെന്ന് അഞ്ചൽ പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ സജീറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘമാണ് മർദനത്തിൽ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭിന്നശേഷിക്കാരനായ ബിനുവിനെ ആംബുലൻസ് വിളിച്ച് വരുത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഈ സംഘം ആറു മാസം മുമ്പും ഭിന്നശേഷിക്കാരനായ ബിനുവിനെ മർദ്ദിച്ചിരുന്നു. തടി പണിക്കാരനായ ബിനുവിന് ജന്മനാ തന്നെ സംസാരശേഷി നഷ്ടപ്പെട്ട ആളാണ്.

നെടുങ്ങോട്ട് കോണം ഭാഗത്ത് മദ്യപാനവും സാമൂഹിക വിരുദ്ധശല്യം രൂക്ഷമാണെന്നും മകനെ മർദിച്ചവർക്കെതിരെ നടപടി വേണമെന്ന് ബിനുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു സംഭവ സ്ഥലത്ത് നിന്നും രണ്ട് പേരെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തുട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.