TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ സ്വർണ്ണ വ്യാപാരികൾക്കെതിരെ വ്യാജ പ്രചാരണം.

അഞ്ചലിൽ സ്വർണ്ണ വ്യാപാരികൾക്കെതിരെ വ്യാജ പ്രചാരണം. ഇതിനെതിരെ വ്യാപാരികൾ ശക്തിയായി പ്രതികരിക്കുമെന്നും ഇതിനെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്നും  കൊല്ലം വ്യാപാരി വ്യവസായി പ്രസിഡന്റും  സംസ്ഥാന സെക്രട്ടറിയുമായ  എസ് ദേവരാജൻ ആവശ്യപ്പെട്ടു
നിലവിലില്ലാത്ത ഉപഭോക്തൃ സംരക്ഷണ സമതിയുടെ പേരിലും വ്യാജ രജിസ്ട്രർ നമ്പരിലുമാണ് നോട്ടീസ് എന്ന് വ്യാപാരികള്‍ ആരോപിക്കുന്നു
പണവും  പഴയ സ്വർണ്ണവും സ്വീകരിച്ച് 100 ദിവസം കഴിയുമ്പോൾ പണിക്കൂലിയും നികുതിയും ഇല്ലാതെ പുതിയ ആഭരണം നൽകുമെന്ന പ്രചാരണം തട്ടിപ്പാണെന്ന് ഉപഭോക്തൃ സംരക്ഷണ സമതിയുടെ പേരിലുള്ള നോട്ടീസിൽ പറയുന്നു.ിക്ഷേപകരെ വഞ്ചിച്ച് മുങ്ങാൻ സാധ്യതയുണ്ടെന്നും നിലവാരം കുറഞ്ഞ സ്വർണ്ണം നൽകിയേക്കാം എന്നുമാണ് ഭാരവാഹികളുടെ പേരോ വിലാസമോ ഇല്ലാത്ത നോട്ടീസിലെ ആരോപണം.
ഇത് സ്വർണ്ണ വ്യാപാരികൾക്കെതിരയുള്ള ആസൂത്രിത നീക്കമാണെന്നാണ് വ്യാപാരികളുടെ പരാതി.
എല്ലാ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് അഞ്ചൽ ടൗണിൽ സത്യസന്ധമായി സ്വർണവ്യാപാരം നടത്തുന്ന സ്വർണ്ണ വ്യാപാരികൾക്ക്  എല്ലാവിധ പിന്തുണയും  ഉണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഭാരവാഹി പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്ന ആളുകൾക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.