TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ വീട്ട് മുറ്റത്ത് നിന്ന മതിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ പേരിൽ പൊളിച്ച് കളഞ്ഞതായി പരാതി.

കൊല്ലം അഞ്ചൽ വീട്ട് മുറ്റത്ത് നിന്ന മതിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ പേരിൽ പൊളിച്ച് കളഞ്ഞതായി പരാതി. കുളത്തുപ്പുഴ റോഡിൽ ഏരൂർ മുസ്ലീം പള്ളിക്ക് സമീപം ബിന്ദു ഭവനിൽ ഏലിയാമ്മയുടെ വീട്ട് മുറ്റത്ത് നിന്ന മതിലാണ്  പൊളിച്ചത്. 

സർക്കാർ ഭൂമിയിലാണ് മതിൽ നിൽക്കുന്നതെന്ന് കരുതിയാണ് മലയോര ഹൈവേയുടെ കരാര്‍ തൊഴിലാളികൾ മതിൽ പൊളിച്ചത്. പിന്നീടാണ് അബദ്ധം പറ്റിയതാണെന്ന് തൊഴിലാളികൾക്ക് മനസിലായതെന്ന് ഏലിയാമ്മ പറയുന്നു. 

സംഭവത്തിൽ ജില്ലാ കളക്ടർ പരാതി നൽകിയതിനെ തുടർന്ന് മതിൽ നിർമ്മിച്ച് നൽകാൻ കളക്ടർ ഉത്തരവിട്ടിരിന്നു. എന്നാൽ മതിൽ നിർമ്മാണം ഇതുവരെ ആരംഭിച്ചില്ലന്നാണ് ഏലിയാമ്മയുടെ പരാതി. മതിൽ നിർമ്മാണത്തിന്റെ ടെന്റർ ആയില്ലന്നും ഉടൻ മതിൽ നിർമ്മിച്ച് നൽകാമെന്ന് പറയുന്നതല്ലാതെ മതിൽ നിർമ്മിച്ച് നൽകാൻ കളക്ടരുടെ ഉത്തരവുണ്ടായിട്ടും pwd   ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലന്നാണ് ഏലിയാമ്മയുടെ പരാതി. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.