TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിലെ പിന്നാക്കിൾ വ്യൂ പോയിൻ്റിൽ അതിരാവിലെ എത്തിയ സഞ്ചാരികൾക്ക് എതിരെ പൊലീസ് നടപടി.

കൊല്ലം അഞ്ചലിലെ പിന്നാക്കിൾ വ്യൂ പോയിൻ്റിൽ അതിരാവിലെ എത്തിയ സഞ്ചാരികൾക്ക് എതിരെ  പൊലീസ് നടപടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സഞ്ചാരികൾക്കെതിരെ  കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കൊല്ലം അഞ്ചലിലെ പിനാക്കിൾ വ്യൂ പോയിൻ്റ്. കൊല്ലത്തെ ഊട്ടിയെന്നാണ്  പിന്നാക്കിൾ വ്യൂ പേയിൻ്റ് അറിയപ്പെടുന്നത്. റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ടിരുന്ന സാധാരണ നാട്ടിൻ പ്രദേശമായിരുന്നു ഇവിടം. റീപ്ലാൻ്റിംഗിനായി മരം മുറിച്ചതോടെയാണ് ഈ പ്രദേശത്തിൻ്റെ തലവര മാറിയത്
 കോടമഞ്ഞ് നിറഞ്ഞ സൂര്യോദയമാണ് ഇവിടത്തെ പ്രധാന കാഴ്ച്ച. കഴിഞ്ഞ ദിവസം അതിരാവിലെയും ഇവിടെ അഞ്ഞൂറിലധികം ആളുകൾ എത്തി. സാമുഹിക അകലം പാലിക്കാതെ. സംഭമറിഞ്ഞ് പൊലീസ് എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ വാഹനം പിടിച്ചെടുത്തു, പിഴയും ഈടാക്കി. ഇരുനൂറ് മുതൽ രണ്ടായിരം രൂപ വരെയായിരുന്നു പിഴ .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.