TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ആയൂരിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ ഗുണ്ടാസംഘങ്ങളിൽ നിന്നും ഭീഷണിമൂലമെന്ന് വീട്ടുകാർ.

കൊല്ലം ആയൂരിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ  ഗുണ്ടാസംഘങ്ങളിൽ നിന്നും ഭീഷണിമൂലമെന്ന്  വീട്ടുകാർ. അന്വേഷണം ആവശ്യപ്പെട്ടു റൂറൽ sp ക്കു പരാതി. ഈ മാസം 20തീയതി പകൽ ശ്യംകുമാറിനെ വീട്ടിലെ ബെഡ്‌റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണപെടുകയായിരുന്നു. ശ്യംകുമാറിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവമായി വീട്ടുകാർ പറയുന്നത്. കഴിഞ്ഞ പതിമൂന്നാം തീയതി ആയൂർ തേവന്നൂർ ഭാഗത്തു വെച്ച്  കാറിലെത്തിയ ഒരു സംഘം  ശ്യാംകുമാറിനെ മർദ്ദിച്ചിരുന്നു തുടർന്ന് ശ്യാംകുമാർ ചടയമംഗലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാപ്പാ ചുമത്തിയിട്ടുള്ള ആൾ ഉൾപ്പെടെ 3 പേർക്കെതിരെ ചടയമംഗലം  പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടു പേരെ  അറസ്റ്റ് ചെയ്ത്റിമാൻഡ്ചെയ്യുകയും ചെയ്തിരുന്നു. . അക്രമികളിൽ ഒരാൾ ഒളിവിലുമാണ്  ഇതിനെത്തുടർന്ന്
ഗുണ്ടാസംഘങ്ങളിൽ  പെട്ടവർ നിരന്തരമായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും കൊല്ലുമെന്ന് ഭീഷണി ഉള്ളതായിട്ടുമുള്ള  ശബ്ദരേഖ പുറത്ത് വന്നിരുന്നു. അർദ്ധരാത്രിയിൽ പോലും ഗുണ്ടാസംഘങ്ങളിൽ പെട്ടവർ ശ്യാകുമാറിന്റെ  ഫോണിൽ വിളിച്ചു ഭീഷണി മുഴക്കുന്നതുകാരണം ശ്യാംകുമാർ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും  ഭാര്യ പറയുന്നു. റിമാൻഡിൽ കഴിയുന്നവർ പുറത്തുവന്നുകഴിയുമ്പോൾ പ്രതികാരം ചെയ്യുമെന്നുള്ള ഗുണ്ടാസംഘങ്ങളുടെ ഭീഷണിയും ശ്യാമകുമാറിനെ  ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. എന്നാൽ ശ്യാമകുമാറിന്റ മരണം കൊട്ടാരക്കര പോലീസ് തൂങ്ങിമരണമായി  തള്ളിക്കളയുകയായിരുന്നു
ഫോൺ രേഖകളോ ശബ്ദസന്ദേശങ്ങളോ പരിശോധിക്കാൻ തയ്യാറായില്ലെന്ന് ശ്യാമകുമാറിന്റെ കുടുംബം പറയുന്നു. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ കൊല്ലം റൂറൽ sp ക്കു പരാതി നൽകിയിരിക്കുകയാണ് ഈ കുടുംബം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.