ഗതാഗതനിയമം ലംഘിച്ച് മലയോരഹൈവേയില്‍ പെട്ടന്ന് തിരിച്ചകാറിലിടിക്കാതിരിക്കാന് വെട്ടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞ് കയറി വ്യാപാരിക്കും ബൈക്ക് യാത്രികനായ യുവാവിനുംപരിക്ക്. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി അമീന്‍ഷാ മന്‍സിലില്‍ അമീന്‍ഷാ(21) വലിയേല ഫൈവ്സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ സജി.കെ.വര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച അഞ്ച് മണിയോടെ അഞ്ചല്‍-കുളത്തൂപ്പുഴ മലയോരപാതയില്‍ വലിയേല ജംഗ്ഷനു സമീപമായിരുന്നു സംഭവം. എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നത് ശ്രദ്ധിക്കാതെ വളവില്‍ പെട്ടന്ന് തിരിച്ചകാറാണ് അപകടത്തിനിയയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
മലയോരഹൈവേയില്‍ നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യാത്രികനും വ്യാപാരിക്കും പരിക്ക്.
ഗതാഗതനിയമം ലംഘിച്ച് മലയോരഹൈവേയില്‍ പെട്ടന്ന് തിരിച്ചകാറിലിടിക്കാതിരിക്കാന് വെട്ടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞ് കയറി വ്യാപാരിക്കും ബൈക്ക് യാത്രികനായ യുവാവിനുംപരിക്ക്. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി അമീന്‍ഷാ മന്‍സിലില്‍ അമീന്‍ഷാ(21) വലിയേല ഫൈവ്സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ സജി.കെ.വര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച അഞ്ച് മണിയോടെ അഞ്ചല്‍-കുളത്തൂപ്പുഴ മലയോരപാതയില്‍ വലിയേല ജംഗ്ഷനു സമീപമായിരുന്നു സംഭവം. എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നത് ശ്രദ്ധിക്കാതെ വളവില്‍ പെട്ടന്ന് തിരിച്ചകാറാണ് അപകടത്തിനിയയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ