TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉറുകുന്നു വെള്ളച്ചാൽ നിവാസികൾക്ക് ആശ്വാസമായി റോഡ് റീ ടാറിങ്ങിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ വരുന്നു.

ഉറുകുന്നു വെള്ളച്ചാൽ നിവാസികൾക്ക് ആശ്വാസമായി റോഡ്  റീ ടാറിങ്ങിനു  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ വരുന്നു. 

ഉറുകുന്നു - വെള്ളച്ചാൽ - നേതാജി വരെ നീളുന്ന ഒരു കിലോമീറ്റർ 750 മീറ്റർ  റോഡ് ആണ് റീ ടാറിങ് നടത്താനും സംരക്ഷണ ഭിത്തികൾ നിർമിക്കാനുമായി കരാർ ആയതു. പ്രളയ ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ദിരിതശ്വാസ നിധിയിൽ നിന്നും മുപ്പതു ലക്ഷം രൂപയും, അഞ്ചൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പതുലക്ഷത്തി അമ്പത്തിനായിരം രൂപയും ചേർത്തു അമ്പതു ലക്ഷത്തി അമ്പത്തിനായിരം രൂപ ചിലവിട്ടാണ് പണികൾ പൂർത്തിയാക്കാൻ കരാർ ആയതു. പദ്ധതിയുടെ നിർമാനോദ്കടനം ഈ കഴിഞ്ഞ ദിവസം  ഉറുകുന്നു വെള്ളച്ചാലിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു . സമസ്ത മേഖലകളിലും സർക്കാർ സഹായങ്ങൾ എത്തുന്നതിന്റെ ഉദാഹരണമാണ് പദ്ധതി എന്നും റോഡ് റീ ടാറിങ് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു.

തെന്മല ഗ്രാമ പഞ്ചായത്ത് പ്രെഡിഡന്റ് അർ ലൈലജ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രെഡിഡന്റ് എൽ ഗോപിനാഥ പിള്ള സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ധന്യ രാജു,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ ജോസഫ്, സുജാത,ഉറുകുന്നു സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ ജെ രാജൻ,  പൊതു പ്രവർത്തകരായ അർ മോഹനൻ സുനിൽകുമാർ,അർ സജീവൻ, ജി ബിജു, പ്രിയേഷ് ബാബു, അജയൻ, ശരത്, സുമേഷ്, മഹേഷ്‌, കൈമണ്ണിൽ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.