*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാറിന്റെ കീ മറന്നു വെച്ചു; പുതിയ കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ വിസമ്മതിച്ച്‌ പിതാവ്; ഒരു വയസ്സുകാരിക്ക് ചുടേറ്റ് ദാരുണാന്ത്യം


കാറിന്റെ കീ മറന്നു വെച്ചു; പുതിയ കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ വിസമ്മതിച്ച്‌ പിതാവ്; ഒരു മണിക്കൂര്‍ നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഒരു വയസ്സുകാരിക്ക് ചുടേറ്റ് ദാരുണാന്ത്യം

ലാസ്വേഗസ്സ്: കാറിനുള്ളില്‍ കുടുങ്ങിയ ഒരു വയസ്സുകാരി ചുടേറ്റ് മരിച്ചു. കാറിന്റെ താക്കോല്‍ മറന്നു വെച്ച പിതാവ്് വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ വിസമ്മതിച്ചതോടെയാണ് കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ അഞ്ചിന് തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് കീ മറന്നു വെച്ചെനന് പിതാവ് സിഡ്‌നി ഡീല്‍ തന്റെ സഹോദരനെയാണ് ആദ്യം ഫോണില്‍ വിളിച്ചു പറഞ്ഞത്. കുട്ടി കാറിനുള്ളില്‍ കുടുങ്ങി എന്നും എന്നാല്‍ എസി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും കാര്‍ തുറക്കാന്‍ ഉടന്‍ ഒരു കൊല്ലനുമായി എത്തണം എന്നുമായിരുന്നു ഇയാള്‍ സഹോദരനോട് ആവശ്യപ്പെട്ടത്. കൊല്ലന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സിഡ്‌നി വിസമ്മതിച്ചു.

ഇതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു മണിക്കൂര്‍ നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ ബലപ്രയോഗത്തിലൂടെ പൊലീസ് കാറിന്റെ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തെടുത്തപ്പോള്‍ കാറിനുള്ളില്‍ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചുരുന്നു. പൊലീസ് എത്തിയപ്പോള്‍ തന്നെ ഉടനെ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പുതിയ കാറാണെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സിഡ്‌നി പറഞ്ഞു.

പൊലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസ്സെടുത്തു. ഒക്ടോബര്‍ 8ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി. അമേരിക്കയില്‍ 2020 ല്‍ ചൂടേറ്റ് കാറിലിരുന്നു മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.