TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടയിൽ വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്

കൊല്ലം ചടയമംഗലത്ത് രോഗിയായ വയോധികനെ പോലീസ് നടുറോഡിൽ മർദ്ദിച്ചു .  മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദനെയാണ് ചടയമംഗലം പ്രബോഷൻ എസ് ഐ ഷജീം ആണ് മുഖത്തടിച്ചത്.   ഇന്ന് രാവിലെ മഞ്ഞപ്പാറ ജംഗ്ഷനിൽ വച്ചാണ് പരസ്യമായി വയോധികനെ മർദ്ദിച്ചത്.  പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ രാമാനന്ദൻ നായരെ ചടയമംഗലത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  രാവിലെ രാമാനന്ദനും പൊടിമോനും കൂലിപ്പണിക്കായി പെടിമോന്റെ ബൈക്കിൽ വരവേ മഞ്ഞപ്പാറ ജംഗ്ഷനിൽ വെച്ചാണ് പോലീസ് ബൈക്ക് കൈയ്യ് കാണിക്കുന്നത്. ബൈക്ക് നിർത്തി കൂലിപ്പണിക്ക് പോകുന്നതാണന്ന് പോലീസിനോട് പറഞ്ഞു. ഹെൽമറ്റ് ഇല്ലത്തതിന് 500 രൂപ വീതം രണ്ടുപേരും പെറ്റി നൽകണമെന്ന് പ്രമോഷൻ എസ് ഐ ഷജീം രാമാനന്ദനോടും കൂടെയുണ്ടായിരുന്ന പൊടി മോനോടും പറഞ്ഞു. എന്നാൽ കയ്യിൽ പണം ഇല്ലന്നും കൂലിപ്പണിക്കു പോകുന്നവരാണെന്നും  കോടതിയിൽ അടക്കാമെന്നും ഇവർ പറഞ്ഞെങ്കിലും പ്രബോഷൻ എസ് ഐ ഷജിം ഇത് കേൾക്കാൻ തയ്യാറായില്ല. ഇവരെ പിടിച്ചു വലിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു.പൊടിമോനെ വാഹനത്തിൽ കയറ്റുകയും ചെയ്തിരുന്നു. തുടർന്ന് രാമാനന്ദനെ പോലീസ് ജീപ്പിലേക്ക് വലിച്ചു കയറ്റുമ്പോൾ രാമാനന്ദൻ രോഗിയാണെന്നും താൻ വാഹനത്തിൽ കയറില്ല എന്നും പറഞ്ഞു .ഇതിൽ പ്രകോപിതനായ എസ്.ഐ ഇദ്ദേഹത്തെ അടിക്കുകയായിരുന്നു ഇത് കണ്ട് പരിസരത്ത് ഉണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.  തുടർന്ന് രാമാനുജനെ പോലീസ് റോഡിൽ ഉപേക്ഷിക്കുകയും. പൊടി മോനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പോലീസ് വഴി വിട്ട് നടുറോഡിൽ വയോധികനെ മർദ്ദിച്ച സംഭവം വിവാദം ആയിരിക്കുകയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.