TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോക് ഡൗണിൽ പ്രമുഖരുടെ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ വരച്ച് വടമൺ യു.പി സ്കൂളിലെ ആറാം ക്ലാസുകാരി ബീമ നൗഷാദ് ശ്രദ്ധേയമാകുന്നു.


ലോക് ഡൗണിൽ പ്രമുഖരുടെ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ വരച്ച് വടമൺ up സ്കൂളിലെ ആറാം ക്ലാസുകാരി ബീമ നൗഷാദ് ശ്രദ്ധേയമാകുന്നു. എപിജെ അബ്ദുൽ കലാമിന്റെ ചിത്രം ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും ചിത്രങ്ങളാണ് ലോക് ഡൗണിൽ ബീമാ നാഷാദ് വരച്ചത്.
ആറാം ക്ലാസുകാരിയായ ബീമാനൗഷാദിനും സ്കൂളിനും അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ . ചിത്രരചനയിലൂടെ ബീമ സ്കൂളിനും നാടിനും അഭിമാനമാണെന്ന് വടമൺ up സ്കൂൾ പ്രഥമാദ്ധ്യാപിക ജയകുമാരി പറഞ്ഞു. പ്രശസ്ത ചിത്രകാരൻ ജയകുമാർ അയണികോടും ഓൺലൈനിലൂടെ ബീമയ്ക്ക് അഭിനന്ദനം അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ ചിത്ര വരയിൽ താല്‍പര്യം കാട്ടിയ ബീമയ്ക്ക് വീട്ടുകാരും അദ്ധ്യാപകരും പ്രോൽസാഹനം നൽകി. ലോക് ഡൗണിൽ ബീമ നിരവധി ചിത്രങ്ങളാണ് വരച്ചത്. സ്കൂൾ പ്രഥമ അദ്ധ്യാപിക ജയകുമാരി, സിനിയർ അദ്ധ്യാപികയായ ലിസി വർഗ്ഗീസ് പഞ്ചായത്തംഗങ്ങളായ വേണു ലാൽ, മേബൾ റോയി എന്നിവർ  ബീമയുടെ വീട്ടിൽ നേരിട്ടെത്തി
 ബീമ വരച്ച ചിത്രങ്ങൾ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.